
തിരുവനന്തപുരം∙ ഈ വര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനായി
തയാറാക്കിയ വോട്ടര്‍ പട്ടികയില്‍ 11 ലക്ഷത്തിലധികം പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2025 ജനുവരി 6ന് സമ്മറി റിവിഷനുശേഷം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കിയ അന്തിമ പട്ടികയില്‍ ആകെ വോട്ടർമാരുടെ എണ്ണം 2,78,10,942 ആണ്.
വനിതകള്‍ – 1,34,41,490. പുരുഷന്മാര് – 1,43,69,092, ട്രാന്‍സ്ജെന്‍ഡര്‍ – 360 എന്നിവങ്ങനെയായിരുന്നു വോട്ടര്‍മാരുടെ എണ്ണം.
എന്നാല്‍ ആറു മാസത്തിനിപ്പുറം തദ്ദേശതിരഞ്ഞെടുപ്പിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയില്‍ ആകെയുള്ളത് 2,66,78,256 പേർ മാത്രമാണ്.
ഇതില്‍ 1,26,32,186 പേര് പുരുഷന്മാരും 1,40,45,837 പേര് സ്ത്രീകളും 233 പേര് ട്രാന്‍സ്ജെന്‍ഡറുമാണ്. ആറു മാസത്തെ ഇടവേളയില്‍
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും പ്രസിദ്ധീകരിച്ച പട്ടികയില്‍ 11,32,697 വോട്ടര്‍മാരുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.
17,36,906 പുരുഷ വോട്ടര്‍മാര്‍ പുതിയ പട്ടികയില്‍ ഇല്ല. വനിതാ വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്ന കുറവ് 6,04,347 ആണ്. വോട്ടര്‍മാരുടെ എണ്ണത്തില്‍ ഏറ്റവും കൂടുതല്‍ കുറവു വന്നിരിക്കുന്നത് കോഴിക്കോടാണ് – 1,77,529.
തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍, മലപ്പുറം എന്നിവിടങ്ങളിലും ഒരു ലക്ഷത്തില്‍ അധികം വോട്ടര്‍മാരെ പുതിയ പട്ടികയില്‍ കാണാതായിട്ടുണ്ട്.
ജില്ല, പുരുഷന്, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ആകെ വോട്ട്
ആലപ്പുഴ
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 792392, 902942 11 1695334
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 838664 915485 15 1754164
ആകെ വോട്ടിലെ വ്യത്യാസം– 58830
എറണാകുളം
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 1202583 1294778 32 2497393
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1283008 1355070 28 2638106
ആകെ വോട്ടിലെ വ്യത്യാസം– 140713
ഇടുക്കി
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 423370 443644 5 867019
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 438998 455108 6 894112
ആകെ വോട്ടിലെ വ്യത്യാസം– 27093
കണ്ണൂർ
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 915410 1066319 10 1981739
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1001233 1112114 12 2113359
ആകെ വോട്ടിലെ വ്യത്യാസം– 131620
കാസർകോട്
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 486113 535857 7 1021977
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 526098 550525 11 1076634
ആകെ വോട്ടിലെ വ്യത്യാസം– 54657
കൊല്ലം
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 987319 1138256 19 2125594
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1017994 1122362 20 2140376
ആകെ വോട്ടിലെ വ്യത്യാസം– 14782
കോട്ടയം
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 739094 800085 9 1539188
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 778510 827002 16 1605528
ആകെ വോട്ടിലെ വ്യത്യാസം– 66340
കോഴിക്കോട്
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 1177753 1302256 23 2480032
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1285257 1372255 49 2657561
ആകെ വോട്ടിലെ വ്യത്യാസം– 177529
മലപ്പുറം
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 1585822 1685436 44 3271302
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1700629 1700907 41 3401577
ആകെ വോട്ടിലെ വ്യത്യാസം– 130275
പാലക്കാട്
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 1071613 1177120 19 2248752
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1133985 1188571 23 2322579
ആകെ വോട്ടിലെ വ്യത്യാസം– 73827
പത്തനംതിട്ട
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 471103 549292 3 1020398
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 498291 554171 6 1052468
ആകെ വോട്ടിലെ വ്യത്യാസം– 32070
തിരുവനന്തപുരം
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 1272254 1461405 21 2733680
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1347656 1489904 93 2837653
ആകെ വോട്ടിലെ വ്യത്യാസം– 103973
തൃശൂർ
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 1214595 1378301 24 2592920
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 1277491 1397098 36 2674625
ആകെ വോട്ടിലെ വ്യത്യാസം– 81705
വയനാട്
തദ്ദേശ തിരഞ്ഞെടുപ്പ് കരട് പട്ടിക- 292765 310146 6 602917
2025 ജനുവരിയിലെ കേന്ദ്രപട്ടിക – 313676 328520 4 642200
ആകെ വോട്ടിലെ വ്യത്യാസം– 39283
പട്ടികയിൽ പേര് തിരയാം
തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫിസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പട്ടിക പരിശോധിക്കാം. വെബ്സൈറ്റിലെ വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍ എന്ന ഭാഗത്ത് പട്ടികയില്‍ പേരുണ്ടോ എന്നു തിരയാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ല, തദ്ദേശ സ്ഥാപനം, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ അല്ലെങ്കില്‍ പേര് എന്നിവ ഉപയോഗിച്ചു തിരയാം. വെബ്സൈറ്റിലെ വോട്ടർമാർക്കുള്ള സേവനങ്ങൾ (voters services) എന്ന ഭാഗത്ത് search voterൽ തിരഞ്ഞാൽ പട്ടികയിൽ പേരുണ്ടോ എന്ന് അറിയാം.
ജില്ല, തദ്ദേശ സ്ഥാപനം, വോട്ടർ തിരിച്ചറിയൽ കാർഡ് നമ്പർ (കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ EPIC CARDലെ നമ്പർ) അല്ലെങ്കിൽ പേര് ഉപയോഗിച്ചു തിരയാം. പട്ടികയിൽ പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റങ്ങൾ വരുത്താനും Citizen Registration ഭാഗത്ത് ക്ലിക്ക് ചെയ്ത് റജിസ്റ്റർ ചെയ്യണം.
മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് ഒടിപി ലഭിക്കുമ്പോൾ റജിസ്റ്റർ ചെയ്യാം.
ഒരു ഫോൺ നമ്പറിൽനിന്നു പരമാവധി 10 പേർക്ക് ഇത്തരം സേവനങ്ങൾ നടത്താം. പട്ടികയില്‍ പേരു ചേര്‍ക്കാനും വിവരങ്ങള്‍ തിരുത്താനും താമസം മാറിയവര്‍ക്കു പട്ടികയില്‍ സ്ഥാനമാറ്റം വരുത്താനും ഓഗസ്റ്റ് ഏഴു വരെ അവസരമുണ്ട്.
ഇതിനായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചു റജിസ്റ്റര്‍ ചെയ്യണം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ഹിയറിങ്ങിനുള്ള കംപ്യൂട്ടര്‍ ജനറേറ്റഡ് നോട്ടിസ് ലഭിക്കും.
ഇതിലെ തീയതിയില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടു ഹാജരാകണം. വിദ്യാഭ്യാസം, ജോലി തുടങ്ങിയ ആവശ്യങ്ങള്‍ കാരണം സ്ഥലത്തില്ലെങ്കില്‍ ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫിസര്‍ക്ക് (ഇആര്‍ഒ) അപേക്ഷ സമര്‍പ്പിച്ചാല്‍ വിഡിയോ കോള്‍ സംവിധാനത്തിലൂടെ ഹിയറിങ് അനുവദിക്കാമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍, ഇക്കാര്യത്തില്‍ ഇആര്ഒയുടേതാണ് അന്തിമതീരുമാനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]