
മലപ്പുറം∙ ഈ വർഷം പത്താം ക്ലാസ് വിദ്യാർഥികൾക്കു റോബട്ടിക് മേഖലയിൽ പഠനവും പ്രായോഗിക പരിശീലനവും നൽകുന്നതിന്റെ ഭാഗമായി ജില്ലയിലെ 201 ഹൈസ്കൂളുകൾക്ക് 3,083 റോബട്ടിക് കിറ്റുകൾ വിതരണം ചെയ്തു. നേതൃത്വത്തിലാണ് റോബട്ടിക് കിറ്റുകൾ വിതരണം ചെയ്തത്.
പത്തിലെ ഐസിടി പാഠപുസ്തകത്തിലെ ‘റോബട്ടുകളുടെ ലോകം’ എന്ന ആറാം അധ്യായത്തിലാണ് സർക്കീറ്റ് നിർമാണം, സെൻസറുകൾ, ആക്യുവേറ്റർ എന്നിവയുടെ ഉപയോഗം, കംപ്യൂട്ടർ പ്രോഗ്രാമിങ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബട്ടിക്സിന്റെ പുതിയ ആശയങ്ങളും മാതൃകകളും പരിചയപ്പെടാൻ കുട്ടികൾക്ക് അവസരമുള്ളത്.
ഇതിന്റെ ഭാഗമായി അധ്യാപകർക്കുള്ള പരിശീലനം നടന്നുകൊണ്ടിരിക്കുകയാണ്.
ജില്ലയിൽ ഐസിടി പഠിപ്പിക്കുന്ന 1,384 അധ്യാപകർക്കു റോബട്ടിക്സിനായുള്ള പ്രത്യേക പരിശീലനം കൈറ്റ് ഓഗസ്റ്റ് ആദ്യവാരത്തോടെ പൂർത്തിയാക്കും.
ആദ്യം സാനിറ്റൈസർ ഡിസ്പെൻസർ, പിന്നെ സ്മാർട്ട് വാതിൽ
സ്കൂളുകൾക്കു നൽകിയ റോബട്ടിക് കിറ്റിലെ ആർഡിനോ, ബ്രഡ്ബോർഡ്, ഐആർ സെൻസർ, സെർവോ മോട്ടർ, ജംപർ വയർ തുടങ്ങിയവ ഉപയോഗിച്ച്, കൈകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഓട്ടമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസർ തയാറാക്കലാണ് ആദ്യ പ്രവർത്തനം. എഐ ഉപയോഗിച്ചുള്ള ഹോം ഓട്ടമേഷൻ സംവിധാനത്തിലൂടെ മുഖം തിരിച്ചറിഞ്ഞു സ്വയം തുറക്കുന്ന സ്മാർട്ട് വാതിലുകൾ തയാറാക്കലാണ് അടുത്ത പ്രവർത്തനം.
കിറ്റുകൾ നേരിട്ട് വാങ്ങാനും അവസരം
കൂടുതൽ റോബട്ടിക് കിറ്റുകൾ ആവശ്യമുള്ള സ്കൂളുകൾക്ക് അവ നേരിട്ടു വാങ്ങാനും കൈറ്റ് സംവിധാനമൊരുക്കിയിട്ടുണ്ട്.
നിലവിൽ നൽകിയ റോബട്ടിക് കിറ്റുകൾക്കു പുറമേ ചലിക്കുന്ന റോബട്ടുകൾ ഉൾപ്പെടെ നിർമിക്കാൻ കഴിയുന്ന അഡ്വാൻസ്ഡ് കിറ്റുകൾ ഈ വർഷം ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്കു ലഭ്യമാക്കുമെന്നു കൈറ്റ് സിഇഒ കെ.അൻവർ സാദത്ത് അറിയിച്ചു. ഈ വർഷം സ്കൂളുകളിൽ പ്രത്യേക റോബോ ഫെസ്റ്റുകളും കൈറ്റ് സംഘടിപ്പിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]