
അമിത ചൂട് കൊണ്ട് മിക്കവരിലും കാണുന്ന പ്രശ്നമാണ് ടാൻ. പുറത്തേക്കിറങ്ങിയാൽ ചർമം കരുവാളിക്കുന്നതും മുഖത്തും കൈകളിലുമെല്ലാം കറുത്ത പാടുകൾ വീഴുന്നതുമെല്ലാം തികച്ചും സാധാരണമാണ്.
വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകളും മുഖത്തെ കരുവാളിപ്പുമെല്ലാം നീക്കം ചെയ്യുന്നതിന് സഹായിക്കുന്ന ചില പൊടിക്കെെകളെ കുറിച്ചാണ് ഇനി പറയുന്നത്. ഒന്ന് അര ടീസ്പൂൺ തേനും ഒരു നുള്ള് മഞ്ഞൾപ്പൊടിയും തക്കാളി നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.15 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയാം. ഈ പാക്ക് മുഖം സുന്ദരമാക്കാൻ സഹായിക്കും.
രണ്ട് 1 ടീസ്പൂൺ കടലമാവ്, രണ്ട് തുള്ളി നാരങ്ങാനീര്, 1 ടീസ്പൂൺ തേൻ, 1 ടീസ്പൂൺ തൈര്, എന്നിവ ചേർത്ത് മിശ്രിതമാക്കുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടാം.
20 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. മുഖം സുന്ദരമാക്കാൻ മികച്ചതാണ് ഈ പാക്ക്.
മൂന്ന് ചർമത്തിലെ കറുത്ത പാടുകൾ നീക്കം ചെയ്യാൻ ഏറെ സഹായകമാകുന്ന ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ മികച്ചൊരു പ്രതിവിധിയാണ് തേനും നാരങ്ങാനീരും. നാരങ്ങ നീര് പിഴിഞ്ഞ് അതിൽ കുറച്ച് തേൻ ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഈ മിശ്രിതം ചർമത്തിൽ പുരട്ടി 15-30 മിനിറ്റിനു ശേഷം ഏതെങ്കിലും നേരിയ ക്ലെൻസർ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്.
ഈ പാക്ക് ടാൻ മാറാൻ സഹായിക്കും. നാല് ഉരുളക്കിഴങ്ങിൽ നിന്ന് പൾപ്പ് എടുത്ത് മുഖം മസാജ് ചെയ്യുക.
അതല്ലെങ്കിൽ ഉരുളക്കിഴങ്ങ് കഷ്ണമായി മുറിച്ചെടുത്ത് മുഖത്തെ ടാന്നുകൾ ഉള്ള ഭാഗങ്ങളിൽ മസാജ് ചെയ്യുക. ഇതും ടാൻ മാറാൻ സഹായിക്കും.
അഞ്ച് ഒരു നുള്ള് മഞ്ഞളും ഒരു ടീസ്പൂൺ കാപ്പിപ്പൊടിയിലേയ്ക്ക് ഒരു ടീസ്പൂൺ തൈരും ചേർത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടാം.
20 മിനിറ്റിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]