കൊല്ലം: രണ്ടുപേരെ വിവാഹം കഴിക്കുന്നതിനായി സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയ യുവതി ഒരു അപേക്ഷ പിൻവലിച്ചു. യുവതി പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിൽ നൽകിയ അപേക്ഷയാണ് പിൻവലിച്ചത്.
യുവതിയോടൊപ്പം അപേക്ഷ നൽകിയ യുവാവും അപേക്ഷ പിൻവലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരുവരുടെയും അപേക്ഷ തള്ളുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് പത്തനാപുരം മാര്യേജ് ഓഫിസർ അറിയിച്ചു.
യുവതിയും പുനലൂർ സ്വദേശിയും ചേർന്ന് നൽകിയ അപേക്ഷയിൽ തുടർനടപടി സ്വീകരിക്കാൻ പെൺകുട്ടിയും യുവാവും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ രജിസ്ട്രേഷൻ ഐജിയുടെ നിയമോപദേശം ലഭിച്ചാൽ മാത്രമേ അന്തിമ തീരുമാനമെടുക്കാൻ കഴിയൂവെന്ന് പുനലൂർ മാര്യേജ് ഓഫിസർ അറിയിച്ചു. The post കൊല്ലത്ത് രണ്ടുപേരെ വിവാഹം കഴിക്കുന്നതിനായി അപേക്ഷ നൽകിയ യുവതി ഒന്ന് പിൻവലിച്ചു; മറ്റൊന്നിന് തുടർനടപടി appeared first on Malayoravarthakal.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

