
പഴയങ്ങാടി ∙ താവം മേൽപാലത്തിൽ കോൺക്രീറ്റ് തകർന്നു കമ്പി പുറത്തായ കുഴികൾ അടയ്ക്കാനുള്ള പ്രവൃത്തി തുടങ്ങി. ഇന്നലെ ഉച്ചയ്ക്കാണ് അറ്റകുറ്റപ്പണി തുടങ്ങിയത്.
കോൺക്രീറ്റ് തകർന്ന ഭാഗം ഇളക്കിയെടുത്താണു പ്രവൃത്തി. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പാലത്തിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.പഴയങ്ങാടിയിൽനിന്നു കണ്ണൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ താവം വഴി തിരിച്ചുവിടും.
കണ്ണൂർ ഭാഗത്തുനിന്നു വരുന്ന വാഹനം പാലത്തിന്റെ ഒരുഭാഗത്തു കൂടി കടത്തി വിടുന്നുണ്ട്. രണ്ടുദിവസമാണ് അറ്റകുറ്റപ്പണി. റെയിൽവേ മേൽപാലത്തിലെ കുഴികളിലെ കമ്പി പുറത്തായത് മലയാള മനോരമ ചിത്രം സഹിതം വാർത്ത നൽകിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]