
മൂലമറ്റം ∙ അരിക്കുഴ സ്വദേശികൾ സഞ്ചരിച്ച കാറിനു തീപിടിച്ച് പൂർണമായി കത്തിനശിച്ചു. ആർക്കും പരുക്കില്ല.
പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയിൽ തിങ്കളാഴ്ച രാത്രി 10.40ന് തൊടുപുഴ അരിക്കുഴ സ്വദേശിയായ ആശാരിമാട്ടേൽ രാജ്കൃഷ്ണയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിനശിച്ചത്. മൂന്ന് സുഹൃത്തുക്കളുമായി വാഗമൺ സന്ദർശിച്ചു തിരികെ വരുമ്പോഴാണ് വാഹനത്തിന് തീപിടിച്ചത്. മൂലമറ്റത്ത് നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ബിജു സുരേഷ് ജോർജിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേന സംഭവസ്ഥലത്ത് എത്തി.പ്രധാനപാതയിൽ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരെ ഇടുങ്ങിയ റോഡിലാണ് കാറിന് തീ പിടിച്ചത്.
അതുകൊണ്ട് സേനയുടെ വലിയ വാഹനം സംഭവസ്ഥലത്തേക്ക് എത്തിച്ചേരാൻ പ്രയാസമായി.
അതിനാൽ ജീവനക്കാർ സേനയുടെതന്നെ ജീപ്പിൽ പത്തോളം ഫയർ എക്സ്റ്റിംഗ്യൂഷർ (പ്രാഥമിക അഗ്നി ശമന ഉപകരണം) കളുമായി തീപിടിച്ച വാഹനത്തിന് സമീപമെത്തി തുടർച്ചയായി പ്രവർത്തിപ്പിച്ച് തീ അണയ്ക്കുകയായിരുന്നു. സീനിയർ ഫയർ & റെസ്ക്യു ഓഫിസർമാരായ ടി.പി.ബൈജു, ബിബിൻ.എ.തങ്കപ്പൻ, ഫയർ & റെസ്ക്യു ഓഫിസമാരായ (ഡ്രൈവർ) എംപി.സിജു, ടി.ആർ.ജിനീഷ് എന്നിവരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]