
ഒന്നാംഘട്ട സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ∙ കേരള സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട
സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു. (https://admissions.keralauniversity.ac.in/fyugp2025).
അപേക്ഷ ക്ഷണിച്ചു
ആറ്റിങ്ങൽ∙ കെൽട്രോൺ നോളജ് സെൻ്ററിൽ വിവിധ കംപ്യൂട്ടർ കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങൾക്ക് –9539480765 , 9495680765.
കർഷകരെ ആദരിക്കും
നെയ്യാറ്റിൻകര ∙ നഗരസഭയും നഗരസഭ കൃഷിഭവനും ചേർന്ന് അടുത്ത മാസം 17ന് നടത്തുന്ന കർഷക ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന കർഷകരെ ആദരിക്കുന്നു. അപേക്ഷകൾ 4ന് മുൻപ് കൃഷിഭവനിൽ എത്തിക്കണം.
പെയ്ന്റിങ് മത്സരം
തിരുവനന്തപുരം∙ ശ്രേഷ്ഠ സാഹിത്യവേദിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി എസ്.കെ.പൊറ്റെക്കാട് അനുസ്മരണ പെയ്ന്റിങ് മത്സരം നടത്തും.
26ന് രാവിലെ പത്തിന് പാറ്റൂരിലുള്ള ചിത്രകലാമണ്ഡലം പെയ്ന്റിങ് സ്കൂളിലാണ് മത്സരം . ചിത്രരചനയ്ക്കാവശ്യമായ പേപ്പർ ഒഴിച്ചുള്ള സാമഗ്രികൾ മത്സരാർഥികൾ കൊണ്ടുവരണം.
കൂടുതൽ വിവരങ്ങൾക്ക് :9567803710
റാവിസ് പ്രതിധ്വനി ഫുട്ബോൾ ടൂർണമെന്റിന് തുടക്കം; 2,500ൽ അധികം ഐടി ജീവനക്കാർ പങ്കെടുക്കും
കഴക്കൂട്ടം ∙ ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി സംഘടിപ്പിക്കുന്ന ടെക്നോപാർക്കിലെ വിവിധ ഐടി കമ്പനികൾ പങ്കെടുക്കുന്ന റാവിസ് പ്രതിധ്വനി സെവൻസ് ഫുട്ബാൾ ടൂർണമെന്റിനു തുടക്കം. ഇന്ത്യൻ ബീച്ച് ഫുട്ബോൾ ക്യാപ്റ്റൻ രോഹിത് യേശുദാസ് ഉദ്ഘാടനം ചെയ്തു. ഒക്ടോബർ ആദ്യവാരം വരെ 21 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ 164 മത്സരങ്ങളിൽ 90 ഐടി കമ്പനികളിൽ നിന്നുള്ള 101 ടീമുകളിൽ നിന്നായി 2,500 ലധികം ഐടി ജീവനക്കാർ പങ്കെടുക്കും.
സമ്മേളനം 25 മുതൽ
തിരുവനന്തപുരം ∙ നാഷനൽ ഫെഡറേഷൻ ഓഫ് ഇൻഫർമേഷൻ കമ്മിഷൻ ഇൻ ഇന്ത്യ, ബോർഡ് ഓഫ് ഗവർണേഴ്സ് യോഗം 25, 26, 27 തീയതികളിൽ തിരുവനന്തപുരത്തു നടക്കും.
കേന്ദ്ര വിവരാവകാശ മുഖ്യ കമ്മിഷണർ ഹീരാ ലാൽ സമേറിയ അടക്കം 9 സംസ്ഥാനങ്ങളിലെ മുഖ്യ വിവരാവകാശ കമ്മിഷണർമാർ, കേരളത്തിലെ ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക്, പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ എന്നിവർ വിശിഷ്ടാതിഥികളാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]