
മാള ∙ ജില്ലയിൽ വിഎസ് പക്ഷത്ത് എന്നും നിലയുറപ്പിച്ചു നിന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്ന ടി.ശശിധരൻ ആ ബന്ധം ആരംഭിക്കുന്നത് മാരാരിക്കുളത്ത് 1996ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിഎസ് പരാജയപ്പെട്ടതിന്റെ വിഷമത്തിൽ അന്നേദിവസം ആലപ്പുഴയിലെ വീട്ടിൽ അദ്ദേഹത്തെ കാണാൻ എത്തിയതോടെയാണ്. ഫലം സംബന്ധിച്ച റേഡിയോ വാർത്ത കേട്ടയുടൻ ആലപ്പുഴയിലെ വിഎസിന്റെ വീട്ടിലേക്കു തിരിക്കുകയായിരുന്നു ശശിധരൻ.
ഉച്ചയോടെ വീട്ടിലെത്തി. പുറത്തിരുന്നു.
അത്ര വലിയ തിരക്കുകളില്ലാതെ വിഎസ് വീടിനകത്തുണ്ടായെങ്കിലും പോയി കാണാനോ സംസാരിക്കാനോ കഴിയാതെ രാത്രി 11 വരെ വീടിന്റെ മുൻപിൽ ഇരുന്നു. ഒരാൾ ഉച്ചമുതൽ കാത്തിരിപ്പുണ്ടെന്ന വിവരം ഇടയ്ക്ക് ആരോ വിഎസിനെ അറിയിച്ചു.
ബനിയനും കൈലിയും ധരിച്ച് തന്റെ മുൻപിൽ വന്നു വിവരം തിരക്കിയ വിഎസിനോട് പരാജയവാർത്ത അറിഞ്ഞ് ഒന്നു കാണാൻ എത്തിയതാണെന്നു ശശിധരൻ മറുപടി നൽകി.
തിരഞ്ഞെടുപ്പിൽ ഇതൊക്കെ സ്വാഭാവികമാണെന്നും വീട്ടിലേക്കു തിരികെപ്പോകൂ എന്നുമായിരുന്നു മറുപടി.വണ്ടിക്കൂലിക്കും കഴിക്കാനും പണമുണ്ടോ എന്നു തിരക്കിയ വിഎസിനോട്, പണമുണ്ടെന്ന് ശശിധരൻ മറുപടി പറഞ്ഞപ്പോൾ പോക്കറ്റിൽ നിന്നെടുത്തു കാണിക്കൂ എന്നായി വിഎസ്. പണമുണ്ടെന്നു ബോധ്യപ്പെട്ട
ശേഷമേ തന്നെ പോകാൻ അനുവദിച്ചുള്ളൂ. അതിനു മുൻപ് വിലാസവും വിഎസ് എഴുതി വാങ്ങി.
ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാലം മുതൽ വിഎസിനൊപ്പം കൂടുതൽ പ്രവർത്തിക്കാനും സംഘാടനത്തിൽ ഒരുമിക്കാനും കഴിഞ്ഞു. മൂന്നാർ സമരം, നഴ്സുമാരുടെ സമരം, കോതമംഗലം സമരം എന്നിവയിൽ വിഎസിനൊപ്പം സംഘാടകനാകാനുള്ള അവസരം ലഭിച്ചതോടെ ആ ബന്ധം ദൃഢമായി.
സമരങ്ങളിൽ വിഎസ് ആരുടെ പക്ഷത്താണോ അവിടെയായിരിക്കും ന്യായം എന്നാണ് ശശിധരന്റെ പക്ഷം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]