
കൊരട്ടി ∙ കാതിക്കുടം നീറ്റ ജലറ്റിൻ കമ്പനി നടത്തിയ ജല ചൂഷണത്തിനും പരിസ്ഥിതി മലിനീകരണത്തിനും എതിരെ ആക്ഷൻ കൗൺസിൽ നടത്തിയ സമരത്തിന് ഐകദാർഢ്യം പകരാൻ വി.എസ്.അച്യുതാനന്ദൻ എത്തിയത് ഇപ്പോഴും സമരഭടന്മാർക്ക് പോരാട്ടത്തിന്റെ ചൂടുള്ള ഓർമ.കമ്പനിയുടെ വടക്കേ ഗേറ്റിൽ നൂറു കണക്കിനു സമരക്കാർ തടിച്ചു കൂടിയിരിക്കുമ്പോൾ കൊരട്ടിയിൽ നിന്നു സിപിഎം നേതാക്കൾ വി.എസിനെ വാഹനങ്ങളുടെ അകമ്പടിയോടെ കൂട്ടി കൊണ്ടുപോയി കമ്പനിയുടെ തെക്കുഭാഗത്ത് അന്നുണ്ടാക്കിയ സമര പന്തലിലേക്ക് എത്തിച്ചു.
എന്നാൽ വടക്കുഭാഗത്തെ വൻ ജനവലിയെയും സമരസമിതി നേതാക്കളെയും കണ്ട വിഎസ് അവിടെ നിന്നിറങ്ങി സമരപന്തലിൽ കയറാൻ ശ്രമിക്കുകയായിരുന്നു.പക്ഷേ, അന്നത്തെ എംഎൽഎയും പൊലീസും സിപിഎം പ്രവർത്തകരും വി.എസിനെ തടഞ്ഞ് അപ്പുറത്തെ പന്തലിലേക്കു തന്നെ വീണ്ടും കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു.
എന്നാൽ വിഎസ് ആ പന്തലിൽ കയറാൻ തയാറാകാതെ അവിടെ നടന്ന തെറ്റായ നടപടിയെ നിശിതമായി വിമർശിച്ചു കാതിക്കുടത്തു നിന്നു മടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]