
പന്തളം ∙ യഥാസമയം റോഡ് അറ്റകുറ്റപ്പണി നടത്താത്തതിനാൽ ഉപറോഡുകളിലെ കുണ്ടും കുഴിയും വെള്ളക്കെട്ടും യാത്രക്കാർക്ക് ദുരിതമായി. എംസി റോഡിൽ നിന്നു കോളജിനു തെക്കുഭാഗത്തുകൂടി കടയ്ക്കാട് ഭാഗത്തേക്ക് പോകുന്ന പ്രധാനറോഡിലെ കുഴിയും വെള്ളക്കെട്ടും 2 വർഷത്തോളമായി പതിവുകാഴ്ചയാണ്.
കേരള സർവകലാശാല ഇൻഫർമേഷൻ സെന്ററിന്റെ മുൻഭാഗത്താണ് ടാറിങ് ഭാഗം തകർന്നുകിടക്കുന്നത്. മഴ തുടങ്ങിയതോടെ ഇവിടെ വെള്ളക്കെട്ടും പതിവായി.
രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടാനുള്ള സാധ്യതയുമേറി.
എംസി റോഡ് കുരമ്പാല തോപ്പിൽപടി–കുരിശിൻമൂട് റോഡിന്റെ നീരൊഴിക്കൽ ഭാഗം വരെ തകർന്നനിലയിലായിട്ട് വർഷങ്ങളായി. ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് കാരണം കാൽനടയാത്ര പോലും ബുദ്ധിമുട്ടിലായി.
ഈ റോഡിന്റെ പുനർനിർമാണത്തിനു ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ എംഎൽഎ ഫണ്ടിൽ നിന്നു 30 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായിട്ടും നിർമാണം വൈകുകയാണ്.
മഴ മാറുന്ന മുറയ്ക്ക് നിർമാണം തുടങ്ങുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
നഗരസഭാ ബൈപാസ് റോഡിൽ നിന്നു മുട്ടാർ ജംക്ഷനിലേക്കുള്ള റോഡിന്റെ തുടക്കഭാഗത്ത് വലിയതോതിൽ ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. ഇവിടെയുള്ള സഹകരണ ബാങ്കിനോട് ചേർന്ന സ്ഥലം മണ്ണിട്ട് നികത്തിയതോടെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടു തുടങ്ങിയത്.
വെള്ളം ഒഴുകിപ്പോകാനായി ഓട നിർമാണം ഉൾപ്പെടെ അടിയന്തരമായി നടപ്പാക്കണമെന്നാണ് ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]