
തിരുവനന്തപുരം ∙ ആറു കൊല്ലം മൗനത്തിന്റെ വേലിക്കെട്ടിനുള്ളിൽ കഴിഞ്ഞ വീട്ടിലേക്ക് അവസാനമായി വിഎസ് എത്തി. മക്കൾ രണ്ടാളും അടുത്തടുത്തു താമസിക്കണമെന്ന വിഎസിന്റെ ആഗ്രഹ പ്രകാരം നഗരത്തിലെ ബാർട്ടൻഹില്ലിൽ മകൻ വി.എ.അരുൺകുമാർ നിർമിച്ച ‘വേലിക്കകത്ത്’ വീട്. എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ അന്ത്യോപചാരം അർപ്പിക്കാനും പ്രിയ സഖാവിനെ അവസാനമായൊന്നു കാണാനുമെത്തിയ ജനാവലിക്കു 11.30 വരെ സിപിഎം നേതൃത്വം അവസരം നൽകി.
ഒടുവിൽ, വീട്ടിലേക്കു കൊണ്ടു പോകാൻ സമയമായെന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ജയരാജൻ സ്പീക്കർ ഘടിപ്പിച്ച വാഹനത്തിൽ അറിയിപ്പു നൽകി.
പതിനൊന്നരയോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പഴയ എകെജി സെന്ററിൽ നിന്ന് യാത്രയാക്കാനെത്തി. എങ്കിലും കാണാനെത്തിയ അവസാനത്തെ ആളും കയറി കണ്ടുവെന്നുറപ്പാക്കിയ ശേഷം 11.40 ന് മൃതദേഹം ആംബുലൻസിലേക്കു കയറ്റി.
തൊണ്ട പൊട്ടുമാറുച്ചത്തിൽ മുദ്രാവാക്യം മുഴക്കി ആയിരങ്ങൾ അപ്പോഴും എകെജി സെന്റർ ജംക്ഷനിൽ ആംബുലൻസിനെ പൊതിഞ്ഞു നിന്നിരുന്നു.
പൊലീസിന്റെ സഹായത്തോടെ വഴിയൊരുക്കി ആംബുലൻസ് ബാർട്ടൻഹില്ലിലേക്കു പുറപ്പെട്ടു.വിവാഹം കഴിഞ്ഞ് പുന്നപ്രയിൽ വിഎസ് ആദ്യമായി വാങ്ങിയ ‘വേലിക്കകത്ത്’ വീടിന്റെ ഓർമയ്ക്ക് അതേ പേരിട്ട മകന്റെ വീട്ടിലേക്ക് 12മണിയോടെ വിഎസ് എത്തി.
മന്ത്രി പി.എ.മുഹമ്മദ് റിയാസ്, എം.വി.ജയരാജൻ, സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ തുടങ്ങിയവർ ആംബുലൻസിലുണ്ടായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]