
കറാച്ചി : പാകിസ്താനിലെ ഭരണമുന്നണിയുടെ ഭാഗമായ ജമിയത്ത് ഉലെമ-ഇ-ഇസ്ലാം-ഫസൽ ( ജെ.യു.ഐ – എഫ് ) പാർട്ടിയുടെ സമ്മേളനത്തിനിടെ ഉണ്ടായ ചാവേർ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 44 കടന്നു. ഇനിയും മരണ സംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം. 200ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. പാർട്ടിയുടെ പ്രാദേശിക നേതാവായ മൗലാന സിയാവുള്ളയും പൊട്ടിത്തെറിയിൽ കൊല്ലപ്പെട്ടു.സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഐസിസോ പാകിസ്താനി താലിബാനോ (തെഹ്രീക് – ഇ – താലിബാൻ പാകിസ്താൻ – ടി.ടി.പി) ആകാമെന്ന് കരുതുന്നു.
എന്നാൽ ഇതിനിടെ ചാവേർ ആക്രമണത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യം പുറത്തെത്തി. പൊട്ടിത്തെറി നടന്ന പ്രദേശത്ത് സൈന്യത്തെയും അർദ്ധ സൈനിക വിഭാങ്ങളെയും വിന്യസിച്ചു. സംഭവത്തിൽ അന്വേഷണം വേണമെന്ന് മൗലാന ഫസ്ലൂർ റഹ്മാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിനോട് ആവശ്യപ്പെട്ടു.
ഖൈബർ പഖ്തൂൺ ക്വ പ്രവിശ്യയിൽ ബജൗർ ജില്ലയിലെ ഖറിൽ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നാന്നൂറോളം പ്രവർത്തകർ ഉണ്ടായിരുന്നു. ഒരു നേതാവ് വേദിയിൽ പ്രസംഗിക്കവെ ചാവേർ ഭീകരൻ പൊട്ടിത്തെറിക്കുകയായിരുന്നു.അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ പഖ്തൂൺ ഖ്വ പ്രവിശ്യയിൽ സ്ഫോടനങ്ങൾ പതിവാണ്.
The post appeared first on .
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]