
പട്ടാമ്പി ∙ വലപ്പുഴയിൽ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി വി.ശിവൻകുട്ടിക്കു നേരെ യൂത്ത് കോൺഗ്രസ് നേതാക്കൾ കരിങ്കൊടി വീശി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയശങ്കർ കൊട്ടാരത്തിൽ, വല്ലപ്പുഴ മണ്ഡലം പ്രസിഡന്റ് യൂസഫ് കുറുവട്ടൂർ , ഓങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഷാഫി മരുതൂർ, നിയോജക മണ്ഡലം സെക്രട്ടറി അബ്ദുറഹ്മാൻ വല്ലപ്പുഴ എന്നിവരാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് കരിങ്കൊടിയുമായി മുദ്രാവാക്യം മുഴക്കി മന്ത്രിയുടെ കാറിനു മുന്നിലേക്കു ചാടിയത്. വല്ലപ്പുഴ ഗവ. ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി തിരിച്ചു പോകുമ്പോഴായിരുന്നു ചൂരക്കോട് അത്താണിയിൽ യൂത്ത് കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം.
പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]