
2006, ഒലവക്കോട് റെയിൽവേ സ്റ്റേഷൻ
പ്ലാറ്റ്ഫോമിലേക്കു വേഗം കുറച്ചു കടന്നുവന്ന ട്രെയിനിന്റെ വാതിൽക്കൽ നിന്നു വെളുത്ത ജുബ്ബ ധരിച്ച വി.എസ്.അച്യുതാനന്ദൻ കയ്യുയർത്തി മുഷ്ടി ചുരുട്ടി അഭിവാദ്യം ചെയ്തപ്പോൾ കാത്തുനിന്ന ജനസഹസ്രം ആർത്തലയടിച്ചു: ‘മലമ്പുഴയെന്നൊരു മണ്ണുണ്ടെങ്കിൽ സഖാവ് വിഎസ് എംഎൽഎ’ എന്ന മുദ്രാവാക്യം വാനിലുയർന്നു. തിരഞ്ഞെടുപ്പിൽ വിഎസിന് സീറ്റു നിഷേധിക്കുമെന്ന ഘട്ടം വരെ എത്തിയിരുന്നു വിഭാഗീയതയുടെ കനൽ. കേരളമാകെ സിപിഎമ്മുകാരും അല്ലാത്തവരുമായ വിഎസ് അനുയായികൾ തെരുവിലിറങ്ങി.
അങ്ങനെ പാർട്ടിയിൽ അജയ്യനായി മലമ്പുഴയിൽ മത്സരിക്കാൻ വിഎസ് എത്തുകയാണ്.വന്നിറങ്ങിയ വിഎസിനെ ജനം വാരിയെടുത്ത് ഉയർത്താനായി ആഞ്ഞു. അദ്ദേഹത്തെ അന്നു റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തെത്തിക്കാൻ പാർട്ടി നേതാക്കളും പൊലീസ് പടയും തെല്ലൊന്നുമല്ല ബുദ്ധിമുട്ടിയത്. വിഎസ് സ്റ്റേഷനു പുറത്തുവച്ചു സംസാരിക്കും എന്ന എൻ.എൻ.കൃഷ്ണദാസിന്റെ വാക്കുകളിലാണു ജനം അടങ്ങിയത്. വിഎസിനെ റെയിൽവേ സ്റ്റേഷനു പുറത്തെത്തിച്ചു.
ഏതാനും വാക്കുകൾ പറഞ്ഞു. പതിവു പോലെ മുഷ്ടിചുരുട്ടി കൈ ഉയർത്തിയപ്പോൾ വീണ്ടും മുദ്രാവാക്യം വാനിലുയർന്നു …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]