
നീലേശ്വരം ∙ ‘ചരിത്രം നിശ്ചലം, വിപ്ലവ തീപ്പന്തമണഞ്ഞു, വിഎസിനു റെഡ് സല്യൂട്ട്’ എന്നാണു വിഎസിനായി അവസാനമായി ഉയർത്തിയ ബോർഡിൽ വിഎസ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോത്തൊഴിലാളികൾ കുറിച്ചത്. വിഎസിനു വേണ്ടി ഒട്ടേറെത്തവണ ബോർഡുകളുയർന്ന സ്ഥലമാണു നീലേശ്വരത്തെ ഈ ഓട്ടോ സ്റ്റാൻഡ്.
എൺപതോളം ഓട്ടോത്തൊഴിലാളികളുള്ള വിഎസ് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോത്തൊഴിലാളികൾ ഇന്നലെ രാത്രി വിഎസിനു ആദരമർപ്പിച്ചു ബോർഡ് സ്ഥാപിച്ചു.
ഹരീഷ് കരുവാച്ചേരി, ബൈജു കൊളപ്പള്ളി, സുനിൽ കുമാർ, സുനിൽ കുമാർ ചിറപ്പുറം, രമ്യകുമാർ, സുരേശൻ, ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]