
കൊച്ചി ∙ ആലുവയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിനിയെ കഴുത്തിൽ ഷാൾ മുറുക്കി
കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തിയതിനാൽ ഒഴിവാക്കാനായി കൊലപ്പെടുത്തി എന്നാണ് കൊല ചെയ്ത നേര്യമംഗലം സ്വദേശി ആലുവ പൊലീസിനു നൽകിയ മൊഴി.
വിവാഹം കഴിക്കണമെന്ന് നിരന്തരമായി നിര്‍ബന്ധിച്ചിരുന്നുവെന്നും നാട്ടിലും വീട്ടിലും ഇതിന്റെ പേരില്‍ തന്നെ നാണം കെടുത്തി എന്നും കൊലയ്ക്ക് കാരണമായി ഇയാൾ
മൊഴി നൽകി. അമിതമായ മദ്യലഹരിയിലായിരുന്നു കൊലപാതകം നടത്തുമ്പോൾ പ്രതി.
ഇന്നലെ രാത്രി 11.30ഓടെയാണ് കൊല്ലം കുണ്ടറ വെളിച്ചിക്കാല ചാരുവിള പുത്തൻവീട്ടിൽ അഖില (35) ആലുവയിലെ ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ടത്.
അഖിലയുടെ സുഹൃത്ത് നേര്യമംഗലം മണിമരുതുംചാൽ ആറ്റുപുറം വീട്ടിൽ ബിനു എൽദോസ് (37) ആണ് പ്രതി. ആലുവ പമ്പ് ജംക്ഷനു സമീപമുള്ള തോട്ടുങ്ങൽ ലോഡ്ജിൽ 201-ാം നമ്പർ മുറിയിലായിരുന്നു സംഭവം.
കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു ബിനുവും അഖിലയും. എടത്തല നാലാം മൈൽ ഭാഗത്ത് മൊബൈൽ ടവർ കമ്പനിയുടെ വാഹനം ഓടിച്ചു ജീവിക്കുന്ന ആളാണ് അവിവാഹിതനായ ബിനു.
ഒന്നരവർഷം മുമ്പാണ് സമീപത്തുള്ള ഒരു ഹോസ്റ്റലിൽ വാർഡൻ ആയി ജോലി നോക്കിയിരുന്ന അഖിലയെ പരിചയപ്പെടുകയും പിന്നീട് അവർ സൗഹൃദത്തിലാവുകയുമായിരുന്നു. ഇടയ്ക്കിടെ ഇവർ ഈ ലോഡ്ജിൽ മുറിയെടുത്ത് ദിവസങ്ങളോളം താമസിച്ചിരുന്നു.
സംഭവ ദിവസം അഖിലയാണ് മുറി ബുക്ക് ചെയ്തതും ഇതിന്റെ പണം നൽകിയതും എന്നാണ് വിവരം. ബിനു വൈകിട്ട് ആറരയോടെ മുറിയിലെത്തി.
വൈകിട്ട് എട്ടുമണിയോടെയാണ് അഖില എത്തിയത്. ബിനു വൈകാതെ മദ്യപാനം ആരംഭിച്ചു.
ഇതിനിടെയാണ് വിവാഹക്കാര്യം ഉയർന്നു വന്നതും ഇരുവരും തമ്മിൽ അടിപിടിയാവുകയും ചെയ്തത്. തുടർന്ന് ബിനു അഖിലയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ബിനു തന്റെ സുഹൃത്തിനെ വിഡിയോ കോളിൽ വിളിച്ച് അഖിലയെ കൊലപ്പെടുത്തിയ കാര്യം പറയുകയും മൃതദേഹം കാട്ടിക്കൊടുക്കുകയും ചെയ്തു.
നിലത്തായിരുന്നു അഖില കിടന്നിരുന്നത്. സുഹൃത്ത് ഉടൻ ആലുവ പൊലീസിനെ വിളിച്ച് വിവരം പറഞ്ഞതോടെ പൊലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നു.
പൊലീസ് എത്തുമ്പോൾ അമിത മദ്യലഹരിയിലായിരുന്നു ബിനു. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം ഇന്ന് ബോധം വരാനായി ഏറെ നേരം കാത്തിരുന്ന ശേഷമാണ് പൊലീസ് ചോദ്യം ചെയ്തത്.
അഖില വിവാഹത്തിനായി തന്നെ നിരന്തരം നിര്‍ബന്ധിച്ചിരുന്നു എന്നും വീട്ടിലും നാട്ടിലും വന്ന് ഇക്കാര്യം ഉന്നയിച്ചിരുന്നു എന്നുമാണ് ഇയാളുടെ മൊഴി. തന്റെ ഫോൺ കോൺടാക്ടിലുള്ള സ്ത്രീകളുമായി അവിഹിതമുണ്ട് എന്ന് പറഞ്ഞ് നിരന്തരം വഴക്കു കൂടിയിരുന്നു എന്നും ഇയാള്‍ മൊഴി നൽകിയിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]