
കാഞ്ഞങ്ങാട് ∙ സ്കൂൾ ബസ് നിയന്ത്രണംവിട്ടു കുഴിയിലേക്കു മറിഞ്ഞ് ആയ അടക്കം 7 പേർക്കു നിസ്സാര പരുക്ക്. തെങ്ങിൽ തടഞ്ഞു നിന്നതിനാൽ വൻ അപകടം ഒഴിവായി.
സ്കൂൾ ബസ് ജീവനക്കാരി വെള്ളിക്കോത്തെ ഉഷ (42), മഡിയനിലെ ആയിഷ (6), അതിഞ്ഞാലിലെ മർവ (8), നിഹാൽ മുഹമ്മദ് (7), മുഹമ്മദ് ഷെഹ്ഷാദ് (11), പരയങ്ങാനത്തെ മുഹമ്മദ് ആദിൽ (6), ചിത്താരിയിലെ മുഹമ്മദ് ഷെഹ്ഷാദ് (11) എന്നിവർക്കാണു പരുക്കേറ്റത്.
ഇന്നലെ രാവിലെ 8.30നു ചിത്താരി ഇലക്ട്രിക് ഓഫിസിനു പിൻവശത്തായിരുന്നു അപകടം. കോട്ടിക്കുളം നൂറുൽ ഹുദ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്.
12 കുട്ടികൾ ഈ സമയത്തു ബസിലുണ്ടായിരുന്നു. മഴയിൽ റോഡരിക് ഇടിഞ്ഞാണു ബസ് കുഴിയിലേക്കു വീണത്.
സ്കൂൾ ബസ് ക്രെയിൻ ഉപയോഗിച്ചു കുഴിയിൽനിന്നു മാറ്റി.ഉടൻതന്നെ പഞ്ചായത്തംഗം സി.കെ.ഇർഷാദിന്റെ നേതൃത്വത്തിൽ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. ഹൊസ്ദുർഗ് പൊലീസും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]