
കുമളി ∙ വിസ്മയക്കാഴ്ചയൊരുക്കി ആനവിലാസം സെന്റ് ജോർജ് യുപി സ്കൂളിലും, കുമളി ഗവ. ട്രൈബൽ യുപി സ്കൂളിലും ചാന്ദ്രദിനാഘോഷം നടത്തി.
ആനവിലാസം സെന്റ് ജോർജ് യുപി സ്കൂളിൽ നടന്ന പരിപാടിയിൽ ചന്ദ്രനിലേക്ക് പറന്നുയർന്ന റോക്കറ്റ് കുട്ടികൾക്ക് മനോഹരമായ കാഴ്ചയൊരുക്കി. കുട്ടികൾക്കായി ആസ്ട്രനോട്ടിനെ പരിചയപ്പെടുത്തിയത് പുതുമ നിറഞ്ഞ അനുഭവമായി മാറി.
വർക്കിങ് മോഡലും, സ്റ്റിൽ മോഡലുമായി നൂറോളം കുട്ടികൾ അണിനിരന്നത് ചാന്ദ്രദിനത്തിന് മിഴിവേകി. ഹെഡ്മാസ്റ്റർ ബിജു ജേക്കബ്, അധ്യാപകരായ അരുൺ ദേവസ്യ, സരുൺ സാബു, ലിജി സൂര്യൻ എന്നിവർ നേതൃത്വം നൽകി.
∙കുമളി ഗവണ്മെന്റ് ട്രൈബൽ യുപി സ്കൂളിൽ ‘അമ്പിളിക്കാലം’ എന്ന പേരിലാണ് ചാന്ദ്ര ദിനാഘോഷം സംഘടിപ്പിച്ചത്.
റോക്കറ്റുകളുടെ മാതൃകകളും വർക്കിങ് മോഡലുകളും ചാന്ദ്രദിന പതിപ്പുകളുമായി വലിയ ആവേശത്തിലാണ് കുട്ടികളും, അവർ നിർമിച്ച മാതൃകകളുമായി മാതാപിതാക്കളും സ്കൂളിൽ എത്തിയത്. തുടർന്ന് ചാന്ദ്ര ദിന ക്വിസ്, ഫാൻസി ഡ്രസ്, ഡോക്യുമെന്ററി പ്രദർശനം എന്നിവ സംഘടിപ്പിച്ചു.
സ്കൂളിലെ മുഴുവൻ അധ്യാപകരും പിടിഎ അംഗങ്ങളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]