
ഏറ്റുമാനൂർ∙ പുന്നത്തുറ ഗവ. യുപി സ്കൂളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടി മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും നടപടിയില്ല.
തേക്ക്, മാവ്, പ്ലാവ് തുടങ്ങിയവയാണ് സ്കൂൾ വളപ്പിൽ അപകട ഭീഷണി ഉയർത്തി നിൽക്കുന്നത്.
കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലായിരുന്നു കെട്ടിടം പൊളിച്ച് പുതിയത് പണിതെങ്കിലും മരം വെട്ടിമാറ്റിയിട്ടില്ല. നഗരസഭയ്ക്ക് പലതവണ അപേക്ഷ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
പുതിയ സ്കൂൾ കെട്ടിടത്തിനു ചേർന്നാണ് കൂറ്റൻ പ്ലാവ് നിൽക്കുന്നത്. മറ്റു മരങ്ങൾ സ്കൂൾ മൈതാനത്താണ്.
റോഡിൽ നിൽക്കുന്ന മരവും അപകട
ഭീഷണി ഉയർത്തുന്നുണ്ട്. മഴയും കാറ്റും ശക്തമായതിനാൽ ഏത് സമയത്തും മരം നിലം പൊത്താം.
ബന്ധപ്പെട്ടവർ അടിയന്തരമായി മരം വെട്ടി മാറ്റി കുട്ടികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പാക്കണമെന്നാണ് കുട്ടികളുടെ രക്ഷിതാക്കൾ ആവശ്യപ്പെടുന്നത്. ഇതേ സമയം വനം വകുപ്പ് മരത്തിനു വിലയിട്ടെന്നും ട്രീ കമ്മിറ്റിയിൽ ഇടപെടൽ നടത്തുന്നുണ്ടെന്നും മരം ഉടൻ വെട്ടിമാറ്റുമെന്നും നഗരസഭ അധികൃതർ അറിയിച്ചു.
വിദ്യാർഥികൾക്ക് പേടിസ്വപ്നമായി കൂറ്റൻ മരങ്ങൾ
ഏറ്റുമാനൂർ∙ ഗവ.
വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിനു മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന കൂറ്റൻ മരങ്ങൾ കുട്ടികൾക്കും അധ്യാപകർക്കും പേടി സ്വപ്നമാകുന്നു. സമീപത്തെ വില്ലേജ് ഓഫിസ് വളപ്പിലുള്ള കൂറ്റൻ പാഴ്മരങ്ങളാണ് സ്കൂളിലേക്ക് ചാഞ്ഞു നിൽക്കുന്നത്.
രണ്ടുവർഷം മുൻപ് മരങ്ങൾ സ്കൂളിൽ വളപ്പിലേക്ക് ഒടിഞ്ഞു വീണിരുന്നു. അന്നു വില്ലേജ് അധികൃതർ ഇടപെട്ട് അപകടാവസ്ഥയിലുള്ള മരങ്ങളിൽ ചിലത് വെട്ടി മാറ്റി.
ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളാണ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. കെട്ടിടവും കാലപ്പഴക്കത്താൽ ശോചനീയാവസ്ഥയിലാണ്.
സ്കൂൾ പരിസരവും കാടു കയറിയ നിലയിലാണ്. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]