
കൈനകരി ∙ നീണ്ട ഇടവേളയ്ക്കു ശേഷം കുട്ടനാട്ടിലൂടെ സ്വകാര്യ ബസ് സർവീസ് പുനരാരംഭിച്ചു.
നെടുമുടി, കൈനകരി ഗ്രാമ ഹൃദയങ്ങളിലൂടെ പോകുന്ന സ്വകാര്യ ബസ് സർവീസിനാണ് ഇന്നലെ തുടക്കമായത്. കഞ്ഞിപ്പാടം പാലം ഇറങ്ങുന്നതു മുതൽ കോലത്തു ജെട്ടി വരെ പാടശേഖരങ്ങൾക്കു നടുവിലൂടെയുള്ള സർവീസ് ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും വിധമാണു ക്രമീകരിച്ചിട്ടുള്ളത്.
പ്രശസ്തമായ വട്ടക്കായൽ ഹൗസ് ബോട്ട് ടെർമിനൽ കോലത്ത് ജെട്ടിക്കു സമീപമാണ്. വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കൽ കോളജ്, സഹകരണ ആശുപത്രി എന്നിവിടങ്ങളിലേക്കും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിച്ചേരുന്നതിനും പുതിയ സർവീസ് ഉപകരിക്കും.
രാവിലെ 7.15നു പുന്നപ്ര സാഗര സഹകരണ ആശുപത്രിയിൽ നിന്ന് ആരംഭിച്ചു വണ്ടാനം, കഞ്ഞിപ്പാടം, വൈശ്യംഭാഗം, ചമ്പക്കുളം, പൂപ്പള്ളി വഴി 8.22നു കോലത്ത് ജെട്ടിയിൽ സർവീസ് അവസാനിക്കും.
കൈനകരി കോലത്ത് ജെട്ടിയിൽ എത്തിച്ചേർന്ന ബസിനെയും ജീവനക്കാരെയും കൈനകരി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു.
എൻസിപി ജില്ലാ പ്രസിഡന്റ് എൻ.സന്തോഷ് കുമാർ, ജിജോ നെല്ലുവേലി, സുരേഷ് കുമാർ കൈനകരി, തോമസ് കുരുവിള, കെ.എസ്.ശ്രീകുമാർ, സണ്ണിച്ചൻ പാലത്തറ, സോജി തോട്ടയ്ക്കാട്, ശ്രീധരൻ, പി.ആർ.വിനോദ്, ഗുരുപ്രസാദ്, റോചാ സി.മാത്യു എന്നിവർ പ്രസംഗിച്ചു. മുൻപ് എസി റോഡിൽ കുറച്ചുനാൾ സ്വകാര്യ ബസ് സർവീസ് നടത്തിയിരുന്നെങ്കിലും നിർത്തി.
നിലവിൽ കോട്ടയത്തു നിന്നു നീലംപേരൂർ പഞ്ചായത്തിലെ കൈനടി വരെ മാത്രമാണു കുട്ടനാട്ടിൽ സ്വകാര്യ ബസ് സർവീസ് ഉള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]