
മാടപ്പള്ളി ∙ പഞ്ചായത്തിൽ തെങ്ങണയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം വ്യാപകം. കഴിഞ്ഞ ദിവസം തെങ്ങണ കവലയിലെ ലോട്ടറി വിൽപനക്കാരനായ നടരാജനു തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കടിയേറ്റു. സമീപത്തുണ്ടായിരുന്നവർ കല്ലെറിഞ്ഞാണ് നായ്ക്കളെ ഓടിച്ചത്.
വ്യാപാര സ്ഥാപനങ്ങളുടെയും വായനശാലയുടെ മുൻപിലും വാഹനങ്ങളുടെ അടിയിലും നായ്ക്കൾ കൂട്ടമായി തമ്പടിക്കുകയാണ്. തെരുവുനായ ശല്യത്തിന് പരിഹാരം കാണാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്ന് തെങ്ങണ വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. കെ.സി.ആന്റണി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി സി.കെ.അൻസാരി, അജിത്, സാലി, ഫ്രാൻസിസ് തുടങ്ങിയവർ പ്രസംഗിച്ചു.
കോഴിക്കും രക്ഷയില്ല
തെങ്ങണ, പെരുമ്പനച്ചി പ്രദേശത്തെ വീടുകളിൽ നിന്നു വളർത്തു കോഴികളെ തെരുവുനായ്ക്കൾ പിടികൂടുന്നത് പതിവാകുന്നു. അടുത്തയിടെ പെരുമ്പനച്ചി മുല്ലശേരി ടി.ആർ.രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള 11 കോഴികളെ തെരുവുനായ്ക്കൾ കടിച്ചു കൊന്നു.
സമീപത്തെ വീടുകളിലെ കോഴികളെയും പിടികൂടി. തെരുവുനായ ആക്രമണം ഭയന്ന് ആളുകൾ കോഴിക്കൂടും കന്നുകാലിക്കൂടും കൂടുതൽ സുരക്ഷിതമാക്കുകയാണ്.
ചങ്ങനാശേരി റവന്യു ടവർ 14 തെരുവുനായ്ക്കളുടെ കസ്റ്റഡിയിൽ
ചങ്ങനാശേരി റവന്യു ടവറിലുള്ളത് 14 തെരുവുനായ്ക്കൾ.
ഓഫിസിലെത്തുന്ന പൊതുജനങ്ങളും ജീവനക്കാരും ഭീഷണിയിലാണ്. പുലർച്ചെ റവന്യു ടവറിൽ നിന്നു പുറത്തേക്കിറങ്ങുന്ന തെരുവുനായ്ക്കൂട്ടം കാവിൽ ഭഗവതി ക്ഷേത്രം, പഴയപള്ളി പരിസരങ്ങളിലൂടെ കറങ്ങി നടക്കുന്നു.
കൂട്ടമായി നടക്കുന്ന തെരുവുനായ്ക്കളെ കണ്ട് റോഡിലേക്കിറങ്ങാൻ ആളുകൾക്ക് ഭയമാണ്. ചില ആളുകൾ വാഹനങ്ങളിലെത്തി നായ്ക്കൾക്കായി ഭക്ഷണാവശിഷ്ടങ്ങൾ റോഡിൽ വിതറുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]