
പത്തനംതിട്ട ∙ ധനുമാസ രാത്രിയിലെ കൊടും തണുപ്പിലാണ് അപ്പാച്ചിമേട് താണ്ടി 2007ൽ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ 84–ാം വയസ്സിൽ കാൽനടയായി ശബരിപീഠത്തെത്തിയത്.
ആ സമയത്ത് ഉച്ചഭാഷിണിയിലൂടെ അറിയിപ്പ്. ‘വി.എസ്.അച്യുതാനന്ദൻ സ്വാമിയുടെ ആയുരാരോഗ്യ സൗഖ്യത്തിനായി 10 വെടി.’ ഇതുകേട്ട് വിഎസ് ഒന്നു ചിരിച്ചു.
‘അതെന്താ… അവർ അങ്ങനെ വിളിച്ചു പറയുന്നത്’– അടുത്തുനിന്ന അന്നത്തെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി അനന്തഗോപനോടു ചോദിച്ചു.
വെടിവഴിപാടിന്റെ അറിയിപ്പാണെന്നു മറുപടി. അപ്പോൾ ഉച്ചഭാഷിണിയിലൂടെ പി.കെ.ശ്രീമതിയുടെ പേരിലും വഴിപാട് അറിയിപ്പ് വന്നു.
ഇതുകേട്ട് ശ്രീമതിയോട് തമാശയായിട്ട് ‘വഴിപാട് നടത്തിയോ’ എന്നൊരു ചോദ്യവും.വി.എസ്.അച്യുതാനന്ദൻ വിശ്വാസിയായിരുന്നില്ല. അതുപോലെ ശബരിമല സന്നിധാനത്തേക്കു മലകയറി എത്തിയ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും വിഎസാണ്.
ശബരിമലയിലെ ആരോഗ്യ മേഖലയുടെ വളർച്ചാവഴികളോടു ചേർന്നു കിടക്കുന്നതാണു വിഎസിന്റെ സന്നിധാനം യാത്ര.മണ്ഡല കാലത്ത് സന്നിധാനത്തും പമ്പയിലും തീർഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു മനസ്സിലാക്കാനാണ് 2007 ഡിസംബർ 31ന് അദ്ദേഹം ശബരിമലയിൽ എത്തിയത്. മണ്ണിനും മനുഷ്യനും വേണ്ടിയുള്ള പോരാട്ടങ്ങളുടെ പൊള്ളുന്ന വഴിയിലൂടെ സഞ്ചരിച്ച അദ്ദേഹം മലകയറാൻ നിശ്ചയിച്ചതും അപ്രതീക്ഷിതമായിട്ടാണ്.
മകരവിളക്കു തീർഥാടനത്തിനായി നട
തുറന്നതിന്റെ പിറ്റേന്നാണു ശബരിമല യാത്രയ്ക്കായി എത്തിയത്. വൈകിട്ട് 5ന് മുൻപ് പമ്പ ഫോറസ്റ്റ് ഐബിയിൽ എത്തി.
ചായ കുടിച്ച് അൽപനേരം വിശ്രമിച്ച ശേഷമായിരുന്നു മലകയറ്റം. മന്ത്രി പി.കെ.ശ്രീമതിയും മുഖ്യമന്ത്രിക്കൊപ്പം ചേർന്നു.നടന്നു കയറാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഡോളിയിൽ പോകാമെന്ന് ഒപ്പം ഉണ്ടായിരുന്ന രാജു ഏബ്രഹാം പറഞ്ഞു നോക്കി.
അപ്പോൾ തിരിച്ചൊരു ചോദ്യം. ‘ഡോളി മനുഷ്യരല്ലേ ചുമക്കുന്നത്.’ അതേ… എന്നു കേട്ടപ്പോൾ ‘അതൊന്നും വേണ്ടടോ… നടന്നു നോക്കാം..’ എന്നു പറഞ്ഞു മുന്നോട്ടു നടന്നു. ഫ്രാൻസിസ് ജോർജ് എംപി, മാത്യു ടി.തോമസ് എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ.അനന്തഗോപൻ, സിഐടിയു ജില്ലാ സെക്രട്ടറി കെ.സി.രാജഗോപാൽ, ദേവസ്വം കമ്മിഷണറായിരുന്ന കെ.ജയകുമാർ തുടങ്ങിയവർ വിഎസിന് ഒപ്പം ഉണ്ടായിരുന്നു.
കഥകളും തമാശകളും പറഞ്ഞായിരുന്നു യാത്ര. 5 മിനിറ്റ് നടക്കും.
പിന്നെ അൽപ സമയം നിൽക്കും. വീണ്ടും നടക്കും.
എന്നാൽ ഒരിടത്തു പോലും ഇരിക്കാതെയായിരുന്നു മലകയറ്റം. രാത്രി സന്നിധാനത്ത് വിശ്രമിച്ച് പിറ്റേന്നായിരുന്നു മടക്കം.
സന്നിധാനത്തെ പ്രശ്നങ്ങളും അവയുടെ പരിഹാര മാർഗങ്ങളും ദേവസ്വം ബോർഡുമായി ചർച്ച ചെയ്തു. സന്നിധാനം ഗവ.
ആശുപത്രിക്കായി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും നിർവഹിച്ചാണ് മലയിറങ്ങിയത്.
വിഎസിന്റെ വേർപാടിൽ അനുശോചന പ്രവാഹം
പത്തനംതിട്ട ∙ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ വേർപാടിൽ രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ അനുശോചിച്ചു.
മന്ത്രി പി.പ്രസാദ്, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, രാജ്യസഭ മുൻ ഉപാധ്യക്ഷൻ പി.ജെ.കുര്യൻ, പ്രമോദ് നാരായൺ എംഎൽഎ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം എ.അജികുമാർ, മുൻദേവസ്വം ബോർഡ് പ്രസിഡന്റുമാരായ എ.പത്മകുമാർ, കെ.അനന്തഗോപൻ, സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം, സിഐടിയു ജില്ലാ സെക്രട്ടറി പി.ബി.ഹർഷകുമാർ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സജി അലക്സ്, ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രാജു നെടുവംപുറം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വർഗീസ് മുളയ്ക്കൽ, ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ. ജോൺ, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ്, ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനം, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സദമ് മേപ്രത്ത്, ജില്ലാ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ്, കേരള കോൺഗ്രസ് (എം) സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ് വർഗീസ് പേരയിൽ, കേരള കോൺഗ്രസ് (എം) ദലിത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എം.സി.ജയകുമാർ, കേരള കോൺഗ്രസ് സംസ്ഥാന അഡ്വൈസർ ജോർജ് കുന്നപ്പുഴ,
നാഷനൽ ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ് വത്സമ്മ ജോൺ, ജില്ലാ പ്രസിഡന്റ് ജോൺ സാമുവൽ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് യൂസുഫ് മോളൂട്ടി, പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സാമുവൽ പ്രക്കാനം, ജനറൽ സെക്രട്ടറി ബിജു ജേക്കബ് കൈതാരം, യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ ദേശീയ കമ്മിറ്റി ജനറൽ പ്രസിഡന്റ് ബാബു പറയത്തുകാട്ടിൽ, എസ്വൈഎസ് ജില്ലാ സെക്രട്ടറി സുധീർ വഴിമുക്ക്, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ ജനറൽ പ്രസിഡന്റ് പാസ്റ്റർ ജെ.ജോസഫ എന്നിവർ അനുശോചിച്ചു.ജില്ലാ ശിശുക്ഷേമ സമിതി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് കലക്ടർ എസ്.പ്രേം കൃഷ്ണൻ അനുശോചനയോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജിത്കുമാർ അധ്യക്ഷത വഹിച്ചു, ജനതാദൾ (എസ്) ജില്ലാ ജനറൽ സെക്രട്ടറി നൗഷാദ് കണ്ണങ്കര. ഐപിസി ജില്ലാ പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ്, യുവജന സംഘടന ജില്ലാ സെക്രട്ടറി അലൻ ജിജി ഏബ്രഹാം, ദേശീയ സമിതി അംഗം പാസ്റ്റർ സാം പനച്ചയിൽ, സോദരി സമാജം ജില്ലാ വൈസ് പ്രസിഡന്റ് ഷൈനി ജിജി, ഐപിസി ജില്ലാ സെക്രട്ടറി ബിനു കൊന്നപ്പാറ തുടങ്ങിയവർ അനുശോചിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]