പെരുമ്പിലാവ് ∙ ചാലിശേരി കൃഷിഭവന്റെ കീഴിലുള്ള കർഷകർ ഇത്തവണ രണ്ടാംവിള കൃഷിക്കുള്ള വിത്തിനു പണം നൽകണം. പഞ്ചായത്ത് ഫണ്ട് കൃത്യമായി വിനിയോഗിക്കാത്തതാണു രണ്ടാംവിളയുടെ വിത്ത് വിതരണം തകിടംമറിയാൻ കാരണമായത്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു ഒന്നാംവിള (വിരിപ്പ്) കൃഷിക്കു വിത്തു വിതരണം ചെയ്തിരുന്നു.
എന്നാൽ ഭൂരിഭാഗം കർഷകർക്കും ഈ വിത്ത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിച്ചിരുന്നില്ല. ലാഭകരമല്ലാത്തതിനാൽ പല കർഷകരും വിരിപ്പുകൃഷി ഇറക്കിയില്ല. ഇറക്കിയവർക്കാകട്ടെ കനത്തമഴയിൽ കൃഷിനാശവും ഉണ്ടായി.
ഇതോടെ രണ്ടു ലോഡ് വിത്താണു പാഴായത്.
ഒരു തവണ സൗജന്യമായി വിത്ത് നൽകിയ സാഹചര്യത്തിൽ അടുത്ത വിളവിന്റെ വിത്തിനു പണം നൽകണമെന്ന കൃഷിഭവന്റെ നിർദേശം പാടശേഖര സമിതികൾക്കും അംഗീകരിക്കേണ്ടി വന്നു. എന്നാൽ കർഷകർക്കിടയിൽ ഇതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.എല്ലാ തവണയും സൗജന്യമായി ലഭിച്ചിരുന്ന വിത്തിന് ഇത്തവണ കിലോയ്ക്ക് 25 രൂപ കർഷകർ നൽകണം. ചാലിശേരി മേഖലയിലെ പ്രധാന കൃഷിയായ മുണ്ടകന്‍ (രണ്ടാംവിള) ഇതു തിരിച്ചടിയാകും. കൃഷിച്ചെലവു വർധിച്ചതു മൂലം ബുദ്ധിമുട്ടുന്ന കർഷകർക്ക് ഇതു താങ്ങാവുന്നതിൽ കൂടുതലാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]