
മണ്ണാർക്കാട്∙ കുമരംപുത്തൂർ, കരിമ്പുഴ, കാരാകുർശ്ശി പഞ്ചായത്തുകളിലെയും മണ്ണാർക്കാട് നഗരസഭയിലെയും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്ന 18 വാർഡുകളിലെയും നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. നിയന്ത്രണങ്ങൾ പിൻവലിച്ചെങ്കിലും ജാഗ്രത മുൻനിർത്തി ഓഗസ്റ്റ് 1 വരെ ഈ വാർഡുകളിൽ പൊതുയോഗങ്ങൾ സംഘടിപ്പിക്കുന്നത് പരമാവധി ഒഴിവാക്കാനും മണ്ണാർക്കാട് താലൂക്ക് പരിധിയിൽ പൊതുയിടങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കാനും നിർദേശമുണ്ട്.
നിലവിൽ ക്വാറന്റീനിൽ ഉള്ളവർ മറ്റൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിർബന്ധമായും ക്വാറന്റീനിൽ തുടരണമെന്നും അറിയിപ്പിൽ പറയുന്നു.
ചങ്ങീലിരിയിൽ മരിച്ചയാൾക്ക് നിപ്പ സ്ഥിരീകരിച്ചതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിച്ചത്. മുന്നൊരുക്കങ്ങളില്ലാതെ ഏർപ്പെടുത്തിയ കണ്ടെയ്ൻമെന്റ് സോണുകളിൽപെട്ടവർ ദുരിതത്തിലായിരുന്നു. ജോലിക്കു പോകാനുള്ള അനുമതിയെങ്കിലും വേണമെന്ന ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. ഈ മേഖലകളിലേക്ക് ബസ് സർവീസുകൾ ഇന്നു മുതൽ പുനരാരംഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]