
ചിറയിൻകീഴ്∙ താലൂക്ക് ആശുപത്രി പരിസരം തെരുവുനായ്ക്കൾ കീഴടക്കിയ നിലയിൽ. കഴിഞ്ഞ ദിവസം ആശുപത്രിയിൽ രോഗിയെ സന്ദർശിക്കാനെത്തിയ മാധ്യമപ്രവർത്തകനെ നായ്ക്കൂട്ടം ആക്രമിച്ചത് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ഇടയിൽ ഭീതി പരത്തി.
ഉച്ചയ്ക്കു 12ന് ജനറൽ വാർഡിലേക്കു നടന്നു പോവുകയായിരുന്ന ആളിനു പിറകേ കൂടിയ നായ്ക്കൾ ഉടുത്തിരുന്ന മുണ്ടിൽ കടിച്ചുതൂങ്ങുകയായിരുന്നു. വസ്ത്രം ഉപേക്ഷിച്ചു ഓടിമാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.ആശുപത്രിയിലെ എക്സ്റേ റൂം, മോർച്ചറി കെട്ടിടം, ഒപി ഡോക്ടർമാരുടെ പരിശോധന മുറികൾ, കുട്ടികളുടെ വാർഡും ആൺ–പെൺ വിഭാഗങ്ങളുടെ ജനറൽ വാർഡുകളും ഉൾപ്പെടുന്ന പഴയ മന്ദിര സമുച്ചയം എന്നിവിടങ്ങളുടെ പരിസരങ്ങൾ തെരുവുനായ്ക്കളുടെ സംഘങ്ങൾ നിറഞ്ഞിട്ടു മാസങ്ങൾ പിന്നിടുന്നു.
മൂന്നാഴ്ച മുൻപു ശസ്ത്രക്രിയ കഴിഞ്ഞു തുടർ ചികിത്സയ്ക്കായി എത്തിയ അഴൂർ സ്വദേശിയായ വയോധികനെ ഡോക്ടറെക്കണ്ടു ആശുപത്രിയിൽ നിന്നു മടങ്ങവേ നായകൾ കടിച്ചു ഗുരുതരമായി പരുക്കേറ്റതു വൻ വിവാദങ്ങൾക്കു വഴിയൊരുക്കിയിരുന്നു.
ഇയാൾ ഇപ്പോഴും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.ആശുപത്രി പരിസരം കേന്ദ്രീകരിച്ചു പെരുകുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യം ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഉയർത്തുകയും പ്രതിഷേധ പരിപാടികൾക്കു നേതൃത്വം നൽകുകയും ചെയ്തെങ്കിലും അധികൃതർ നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ അധീനതയിലുള്ള ആശുപത്രിയിലെ വികസനസമിതി അടിയന്തരമായി വിളിച്ചുചേർക്കണമെന്ന എച്ച്ഡിസി അംഗങ്ങളുടെ ആവശ്യവും ബന്ധപ്പെട്ടവർ പരിഗണിച്ചിട്ടില്ല.രാത്രികാലങ്ങളിൽ ആശുപത്രിയുടെ കെട്ടിടങ്ങളുടെ സമീപം കൂട്ടംകൂടുന്ന തെരുവുനായ്ക്കളെ ഭയന്നു മരുന്നു വാങ്ങാനും മറ്റും പുറത്തിറങ്ങാനാവാത്ത സ്ഥിതിയും സംജാതമായിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ നായ്ക്കളെ അമർച്ച ചെയ്യാൻ നടപടി കൈക്കൊണ്ടില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്ന ഭീതിയിലാണു ആശുപത്രി ജീവനക്കാരും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]