
പുനലൂർ ∙ കല്ലടയാറും പുനലൂർ മൂവാറ്റുപുഴ സംസ്ഥാന ഹൈവേയും സമാന്തരമായി പോകുന്ന നെല്ലിപ്പള്ളിയിൽ ഗാബിയൻ ഭിത്തി തകർന്നിടത്തു പ്രത്യേക സാങ്കേതികവിദ്യയിൽ കൂറ്റൻ ഭിത്തി നിർമാണം നടത്തിയതിനു സമീപം മറ്റൊരു സംരക്ഷണഭിത്തി കൂടി നിർമിച്ചു റോഡ് നിരപ്പിൽ കൂടുതൽ സ്ഥലസൗകര്യം ഒരുക്കുന്ന പണികൾ പുരോഗമിക്കുന്നു. 2 വർഷം മുൻപാണ് ഇവിടെ കരിങ്കല്ലിൽ തീർത്ത ഗാബിയൻ ഭിത്തി കനത്ത മഴയിൽ ഇടിഞ്ഞു കല്ലടയാറ്റിലേക്കു തള്ളിയത്.
തുടർന്ന് ഒരു വർഷം നീണ്ട പണികൾക്കൊടുവിലാണ് കരാറുകാർ സ്വന്തം നിലയിൽ പുതിയ നിർമാണം പൂർത്തിയാക്കിയത്.
കല്ലടയാറ്റിൽ വളവുള്ള ഭാഗമായ ഇവിടെ ഏതു വെള്ളപ്പൊക്കം ഉണ്ടായാലും തകരാത്ത രീതിയിലുള്ള നിർമാണ പ്രവർത്തനമാണ് കരിങ്കല്ല് ഉപയോഗിച്ച് നടത്തിയിരിക്കുന്നത് (ടെറാമെഷ് സാങ്കേതിക വിദ്യ).
ആദ്യ ഘട്ടത്തിൽ നിർമാണം നടത്താതിരുന്ന ഭാഗത്താണ് ഇപ്പോൾ പുതിയ സംരക്ഷണഭിത്തി നിർമിച്ചു റോഡിനു സമാന്തരമായി കൂടുതൽ സൗകര്യം ഒരുക്കുന്നത്. ഈ ഭാഗത്തു നിന്നാൽ കല്ലടയാറും പാലത്തിലൂടെ ട്രെയിൻ കടന്നുപോകുന്നതും കാണാം.
പാത കമ്മിഷൻ ചെയ്യുന്നതിനു മുൻപുള്ള അവസാന മിനുക്കു പണികളാണ് ഇപ്പോൾ നടക്കുന്നത്. ഈ ഭാഗത്ത് ക്രാഷ് ബാരിയറും സ്ഥാപിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]