
മലയിൻകീഴ് ∙ വിളപ്പിൽ പഞ്ചായത്ത് കാരോട് വാർഡിലെ ഉയർന്ന പ്രദേശങ്ങളിലെ കടുത്ത ശുദ്ധജലക്ഷാമം പരിഹരിക്കാൻ ജലജീവൻ മിഷൻ വഴി 6 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചെങ്കിലും ജനത്തിന് ഇപ്പോഴും ആശ്രയം കിണർവെള്ളം. മഴക്കാലം പിൻവാങ്ങുന്നതോടെ കിണറുകളിലെ വെള്ളം വറ്റും.പിന്നെ ശുദ്ധജലം തേടി വാഹനങ്ങളിൽ മറ്റു സ്ഥലങ്ങളിൽ അലയേണ്ട
ഗതികേടിലാണ് ഇവിടത്തുകാർ. ഉയർന്ന പ്രദേശമായ കടമ്പുപാറയിൽ ഒരു ലക്ഷം ലീറ്റർ സംഭരണ ശേഷിയുള്ള ഉപരിതല ടാങ്കും അനുബന്ധ പൈപ്ലൈനും സ്ഥാപിക്കുന്നതാണ് പദ്ധതി.കരമനയാറ്റിൻ തീരത്തെ പുളിയറക്കോണം വെള്ളൈക്കടവ് പമ്പ് ഹൗസിൽ നിന്നു ശുദ്ധജലം നിലവിലുള്ള നൂലിയോട് ടാങ്കിൽ ആദ്യം സംഭരിക്കും.തുടർന്ന് ചെറുകോട് ടാങ്കിലും അവിടെ നിന്നു കടമ്പുപാറയിലെ ടാങ്കിലും സംഭരിച്ച ശേഷമാണു വിതരണം.
ഇതിനായി പലയിടത്തും പൈപ്ലൈനുകൾ സ്ഥാപിച്ചെങ്കിലും പൂർത്തിയായില്ല.കടമ്പുപാറയിൽ പഞ്ചായത്ത് കണ്ടെത്തി നൽകിയ 5 സെന്റ് ഭൂമിയിൽ ടാങ്ക് പണി തുടങ്ങിയെങ്കിലും പാതിവഴിയിൽ നിലച്ചിട്ട് മാസങ്ങളായി.
ചെറുകോട് വാർഡിൽ ഒന്നും തുടങ്ങിയില്ല.ബിൽ മാറാതെ കുടിശിക വന്നതോടെയാണ് കരാറുകാരൻ പണി നിർത്തിയതെന്നാണ് വാട്ടർ അതോറിറ്റിയും പഞ്ചായത്ത് അധികൃതരും പറയുന്നത്.ചെയ്ത പണിയുടെ 4 കോടിയോളം രൂപ കരാറുകാരന് ലഭിക്കാനുണ്ടെന്നാണു വിവരം. എന്നാൽ ബദൽ സംവിധാനം ഒരുക്കി പണി പൂർത്തിയാക്കാനും ശുദ്ധജലക്ഷാമം പരിഹരിക്കാനും ബന്ധപ്പെട്ടവർ തയാറാകുന്നില്ലെന്നു പ്രദേശവാസികൾ പറയുന്നു.
ജലക്ഷാമം നേരിടുന്ന പ്രദേശങ്ങൾമലപ്പനംകോട്, കടമ്പുപാറ, തെക്കുമല, കുന്നുമല, നീർക്കുഴി, കുറക്കോട്, കരുമരത്തിൻമൂട് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]