
പൂച്ചാക്കൽ ∙ റോഡരികിൽ പുല്ല് വളർന്ന് ജനങ്ങൾക്ക് സഞ്ചാര തടസ്സമായിട്ടും വെട്ടിനീക്കാൻ നടപടിയില്ല. ചേർത്തല – അരൂക്കുറ്റി, തുറവൂർ – തൈക്കാട്ടുശേരി – മാക്കേക്കടവ്, ചേർത്തല എംഎൽഎ റോഡ് എന്നിവിടങ്ങളിലാണ് പുല്ല് വളർന്നിരിക്കുന്നത്. പലയിടത്തും കാൽനട
യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള നടപ്പാതയില്ല. നടപ്പാത ഉള്ളിടത്ത് അവിടെയും പുല്ല് വളർന്നിരിക്കുകയാണ്. റോഡിലേക്കു കയറിയാണ് യാത്രക്കാർ നടക്കുന്നത്.
വാഹനപ്പെരുപ്പവും വാഹനങ്ങളുടെ അതിവേഗവും കാൽനട യാത്രക്കാർക്ക് ഭീഷണിയാണ്.
പ്രഭാത – സായാഹ്ന വ്യായാമ സവാരിക്കാരും റോഡ് ഉപയോഗിക്കുന്നതാണ്.
റോഡരികിലെ വെള്ളക്കെട്ടും കാൽനട – വാഹന യാത്രക്കാരെ വലയ്ക്കുന്നുണ്ട്.
മഴ പെയ്തതോടെയാണ് പുല്ല് വളർച്ച ശക്തമായത്. പുല്ലുകൾക്കിടെ മാലിന്യം തള്ളലും പതിവായിട്ടുണ്ട്. അധികൃതർ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]