
അമ്പലവയൽ ∙ മഴ ശക്തമായതോടെ ജില്ലയിലെ ടൂറിസം മേഖല പ്രതിസന്ധിയിലായി. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഭൂരിഭാഗം അടയ്ക്കുകയും ബാക്കിയുള്ളതിൽ സഞ്ചാരികൾ ഇല്ലാതാവുകയും ചെയ്തതോടെയാണ് വ്യാപാരികളടക്കം പ്രതിസന്ധിയിലായത്. ഇപ്പോൾ വിനോദ സഞ്ചാര മേഖല നിശ്ചലമാണ്.
മഴ ശക്തി കുറഞ്ഞ് വീണ്ടും കേന്ദ്രങ്ങൾ തുറന്നാലും വിനോദ സഞ്ചാരികൾ കാര്യമായി എത്താൻ പിന്നെയും ദിവസങ്ങളെടുക്കും.കഴിഞ്ഞ വർഷങ്ങളിലും ഇതായിരുന്നു അവസ്ഥ. കേന്ദ്രങ്ങളോടു ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങൾ, ടാക്സി വാഹനങ്ങൾ, അതുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന മറ്റുള്ളവർ എന്നിവരെല്ലാം ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
മഴയുടെ തുടക്കം മുതൽ ഇടയ്ക്കിടെ അടച്ചിടുന്നതിനാൽ വിനോദ സഞ്ചാര കേന്ദ്രങ്ങളോടു ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങൾ അപ്പോൾ മുതൽ അടഞ്ഞു കിടക്കുന്നവയുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരുടെ വരുമാനം പൂർണമായും നിലച്ച അവസ്ഥയിലാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് സർവീസ് നടത്തുന്ന ഒാട്ടോ, ടാക്സി വാഹനങ്ങളുടെ അവസ്ഥയും സമാനമാണ്. വല്ലപ്പോഴും മാത്രമാണ് ഒാട്ടം ലഭിക്കുന്നതെന്നാണ് ടാക്സി ഡ്രൈവർമാർ പറയുന്നത്. ഹോംസ്റ്റേ, വില്ലകൾ, റിസോർട്ടുകൾ എന്നിവിടങ്ങളിൽ എത്തുന്നവരുടെ എണ്ണവും വൻതോതിൽ കുറഞ്ഞിട്ടുണ്ട്.
മുൻകൂട്ടിയുള്ള ബുക്കിങ് കുത്തനെ കുറഞ്ഞെന്ന് നടത്തിപ്പുകാർ പറഞ്ഞു.അവധിക്കാലത്ത് ജില്ലയിലേക്ക് വൻതോതിൽ സഞ്ചാരികളെത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]