
മൂന്നാർ ∙ വേനൽകാലത്തെ വെയിൽകണ്ടു മൂന്നാറിന്റെ ഭംഗി ആസ്വദിക്കാൻ പറന്നെത്തിയ മയിലുകൾ മഴയായതോടെ തീറ്റ തേടാനാകാതെ പെട്ടു. കഴിഞ്ഞ വേനൽക്കാലത്തു മഴനിഴൽ പ്രദേശമായ ചിന്നാർ മേഖലയിൽ നിന്നു ഒട്ടേറെ മയിലുകൾ മൂന്നാറിലെ വിവിധ ഭാഗങ്ങളിൽ എത്തിയിരുന്നു.
പകൽ ചൂട് കൂടിയ സമയത്തായിരുന്നു ഇവയുടെ സഞ്ചാരം. ഇതിൽ കൂട്ടം തെറ്റിയ രണ്ടു മയിലുകൾ കന്നിമല എസ്റ്റേറ്റിൽ പെട്ടിരിക്കുകയാണ്.
കനത്ത മഴയായതോടെ അവശനിലയിലായ മയിലുകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിലാണ് രണ്ട് മയിലുകളുള്ളത്. തണുപ്പ് കാരണം അവശനിലയിലാണ് മയിലുകൾ.
മഴക്കാലമരംഭിച്ചതോടെ മറ്റ് മയിലുകൾ മടങ്ങിയെങ്കിലും രണ്ടെണ്ണം മാത്രം ഇവിടെ തങ്ങുകയായിരുന്നു. മഴ കനത്തതോടെ ഇവയ്ക്ക് ഭക്ഷണം തേടാൻ കഴിയാത്ത അവസ്ഥയായി.
തൊഴിലാളികൾ നൽകുന്ന ഭക്ഷണമാണ് ഇവയുടെ നിലവിലെ തീറ്റ .തെരുവുനായ്ക്കളുടെ ശല്യം ഭയന്ന് ലയങ്ങളുടെയും മുകളിലും പാറപ്പുറത്തുമാണ് ഇവ കഴിയുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]