
കാഞ്ഞിരപ്പള്ളി ∙ പേട്ട ഗവ.ഹൈസ്കൂൾ, ബിഎഡ് കോളജ്, ഐഎച്ച്ആർഡി കോളജ് എന്നീ 3 വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വളപ്പിൽ നിറയെ കാടു കയറി ഇഴജന്തുക്കളുടെ ശല്യം രൂക്ഷമായി.
കഴിഞ്ഞ ദിവസം ബിഎഡ് കോളജിനോടു ചേർന്നുള്ള സ്ഥലത്ത് വലിയ മൂർഖൻ പാമ്പിനെ കണ്ടതിനെ തുടർന്ന് അഗ്നിരക്ഷാസേനയും വനം വകുപ്പും എത്തി ശ്രമിച്ചിട്ടും പാമ്പിനെ പിടികൂടാനായില്ല. പാമ്പ് കൽക്കെട്ടിലെ വിടവിലേക്കു കയറിപ്പോയി. ബിഎഡ് കോളജിനു സമീപം തകർന്നു കിടക്കുന്ന വോളിബോൾ ഇൻഡോർ സ്റ്റേഡിയത്തിനു ചുറ്റും കാടുകയറിയ നിലയിലാണ്.
2014ൽ നിർമിച്ച ഇൻഡോർ സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു നിലംപതിച്ച് വർഷങ്ങളായിട്ടും നീക്കം ചെയ്യുകയോ, പുതുക്കിപ്പണിയുകയോ ചെയ്തിട്ടില്ല.
ഇതിനു ചുറ്റും കാടു കയറി പരിസരം ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി. ബിഎഡ് കോളജിൽ തുറന്ന ക്ലാസ് മുറികളാണുള്ളത്.
വാതിലുകൾക്കും ജനാലകൾക്കും ഗ്രിൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിലൂടെ ഇഴജന്തുക്കൾ ക്ലാസ് മുറികളിൽ കയറാൻ സാധ്യതയേറെയാണ്.
ഇൻഡോർ സ്റ്റേഡിയം തകർന്നതു സംബന്ധിച്ച് വിജിലൻസ് കേസ് നിലനിൽക്കുന്നതിനാലാണ് ഇതു നീക്കം ചെയ്യാത്തതെന്നാണ് അധികൃതർ പറയുന്നത്.
മുൻ വർഷങ്ങളിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് സ്കൂൾ – കോളജ് വളപ്പിലെ കാടുകൾ വെട്ടിത്തെളിച്ചിരുന്നു. എന്നാൽ പദ്ധതിയുടെ പുതിയ മാനദണ്ഡം അനുസരിച്ച് ഇത് അനുവദനീയമല്ലെന്ന് അധികൃതർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]