
സ്വന്തം ലേഖകൻ
അടൂർ: ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറിനെ ആക്രമിക്കാൻ തുനിയുകയും സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസിൽ ആനന്ദപള്ളി സ്വദേശി അറസ്റ്റിൽ.
വടക്കടത്തുകാവ് മുരുകൻ കുന്ന് രാജേഷ് ഭവനം മനോജ് കുമാർ (48) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച രാവിലെ അഞ്ചരയോടെ പ്രതി ക്യാഷ്വാലിറ്റിയിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി ഡോക്ടറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ബഹളം വയ്ക്കുകയും ആയിരുന്നു.
തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാർക്കും ദേഹോദ്രവം ചെയ്തു. പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post അടൂർ ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറിനെ ആക്രമിക്കാൻ ശ്രമിക്കുകയും തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരെ മർദിക്കുകയും ചെയ്ത കേസ്; പ്രതി പിടിയിൽ appeared first on Third Eye News Live.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]