
വാളയാർ ∙ നാടു വിറപ്പിച്ച ‘തമിഴ്നാട് കൊമ്പൻ’ എന്ന ഒറ്റയാൻ ഒടുവിൽ ദേശീയപാതയിലേക്കെത്തി മണിക്കൂറോളം യാത്രക്കാരെ ഭീതിയിലാക്കി. ഇന്നലെ വൈകിട്ട് ആറരയോടെ വാളയാർ ദേശീയപാതയിൽ പതിനാലാംകല്ല് ഭാഗത്താണ് ഒറ്റയാൻ എത്തിയത്.
2 മാസം മുൻപ് ഒരു പകൽ മുഴുവൻ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിൽ വനംവകുപ്പ് തമിഴ്നാട് വനത്തിലേക്കു കടത്തിവിട്ട
ആക്രമകാരിയായ ഒറ്റയാനാണ് വീണ്ടും വാളയാറിലേക്ക് തിരിച്ചെത്തിയത്.
ഇന്നലെ പകൽ മുഴുവൻ ആറ്റുപ്പതി മേഖലയിൽ നിലയുറപ്പിച്ച കൊമ്പൻ വ്യാപകമായി കൃഷി നശിപ്പിച്ചു. ഇതിനു ശേഷമാണ് വൈകിട്ടോടെ ദേശീയപാതയിലൂടെ മാൻ പാർക്ക് ഭാഗത്തേക്കു നടന്നു നീങ്ങിയത്.
ഒറ്റയാനു മുന്നിൽ കുടുങ്ങിയ ലോറി ഡ്രൈവറും ക്ലീനറും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ഒറ്റയാൻ മുന്നോട്ടു പാഞ്ഞെടുത്തതോടെ ലോറി റോഡരികിലേക്കു വേഗത്തിൽ നീക്കിയിട്ടു. പിന്നീട് ഹോൺ മുഴക്കിയതോടെ ആന വനത്തിലേക്കു മാറിയതോടെയാണ് ഇവർ വാഹനവുമായി മുന്നോട്ടു പോയത്.
എന്നാൽ വീണ്ടും മിനിറ്റുകൾക്കുള്ളിൽ ആന ദേശീയപാതയിലേക്കു കയറിവന്നു.
അവധി ദിവസമായതിനാൽ ദേശീയപാതയിൽ വൈകിട്ട് വലിയ വാഹന തിരക്കായിരുന്നു. ഇതിനിടയിലേക്കാണ് ആനയെത്തിയത്.
വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും ആന വനത്തിലേക്കു കയറിപ്പോയില്ല. ആന കൂടുതൽ അക്രമകാരിയായി പാഞ്ഞെടുത്തതോടെ വാഹനങ്ങൾ നിർത്തിയിട്ടു.
ഇതോടെ ദേശീയപാതയിൽ മുക്കാൽ മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. വട്ടപ്പാറ വരെ വാഹന നിര നീണ്ടു. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ ഉൾവനത്തിലേക്കു തുരത്തി.
ഇതോടെയാണ് ഗതാഗതം സാധാരണ നിലയിലേക്കു മാറിയത്. ആന ദേശീയപാതയിലേക്ക് എത്തിയത് സമൂഹമാധ്യമങ്ങളിലും യാത്രക്കാർ പങ്കുവച്ചിട്ടുണ്ട്.
നേരത്തെ ഈ പ്രദേശത്ത് ഒരു മാസം മുൻപ് പി.ടി 14 എന്ന ഒറ്റയാനും എത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]