കാസർകോട് ∙ നിർമാണം നടക്കുന്നതിനാൽ ദേശീയപാതയിൽ വാഹന പരിശോധനയില്ല, ഇതു മറയാക്കി കർണാടകയിൽനിന്നു കാസർകോടുവഴി കേരളത്തിലേക്ക് വൻ തോതിൽ സ്പിരിറ്റ് ഉൾപ്പെടെ ലഹരി ഉൽപന്നങ്ങൾ കടത്തുന്നതായി സൂചന. ദേശീയപാത നിർമാണത്തിനിടെ പൊലീസ്–എക്സൈസ് സംഘങ്ങളുടെ ശക്തമായ വാഹന പരിശോധനകൾ കുറഞ്ഞതോടെയാണ് കടത്ത് സ്ഥിരമാകുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് അടുക്കത്തുബയലിൽനിന്നു മിനി ലോറിയിൽ കടത്തുകയായിരുന്ന 1445 ലീറ്റർ സ്പിരിറ്റുമായി കോട്ടയം സ്വദേശി ഉൾപ്പെടെ 3 പേരെ പൊലീസ് പിടികൂടിയിരുന്നു.
കാസർകോട് നെല്ലിക്കുന്ന് ബീച്ച് റോഡ് ഗണേഷ് കൃപയിൽ പ്രണവ് ഷേണായി (24) അടുക്കത്തുബയൽ താളിപടുപ്പ് മൈതാനിക്കടുത്തെ ആർ. അനുഷ (24) കോട്ടയം കാഞ്ഞിരപ്പള്ളി പാറത്തോട്ടെ വി.സി.തോമസ് (25) എന്നിവരെയാണ് ഇന്നലെ ഇൻസ്പെക്ടർ പി.
നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. മിനി ലോറിയും കസ്റ്റഡിയിലെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഇവന്റ് മാനേജ്മെന്റ് സാധനങ്ങളെന്ന വ്യാജേന സ്പിരിറ്റ് കടത്തുന്നതിനിടെയാണ് വാഹനം പിടികൂടിയത്.
ഡാൻസാഫ് അംഗങ്ങൾക്കു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധന നടത്തിയാണ് സംഘത്തെ പിടികൂടിയത്.
ഇതേസംഘം നേരത്തെയും സ്പിരിറ്റ് കടത്തിയിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം. ദേശീയപാത നിർമാണം തുടങ്ങിയതോടെ രാത്രികാലങ്ങളിലടക്കം വാഹന പരിശോധനകൾ കുറവാണ്.
മഞ്ചേശ്വരം എക്സൈസ് ചെക്ക് പോസ്റ്റിൽ പരിശോധനയുണ്ടെങ്കിലും ചരക്കു ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ വിശദമായി പരിശോധിക്കുന്നത് കുറവാണ്. ഇതു മറയാക്കി വൻതോതിൽ സ്പിരിറ്റ് ഉൾപ്പെടെ കടത്തുന്നുണ്ടെന്ന് അധികൃതർതന്നെ വെളിപ്പെടുത്തുന്നുണ്ട്.
വാഹനങ്ങൾ സർവീസ് റോഡിൽവച്ച് പരിശോധിക്കുന്നതിനു പ്രയാസമുണ്ട്.
അതിനാൽ പരിശോധനയില്ലാതെ കടത്തിവിടുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്താനാണ് അധികൃതർ ആലോചിക്കുന്നത്. സ്പിരിറ്റുൾപ്പെടെയുള്ള ലഹരിയുമായുള്ള വാഹനങ്ങൾ കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മേൽപാലത്തിലൂടെ ചെർക്കള വഴിയാണ് ജില്ല കടക്കുന്നത്. ജില്ലയിലെ ദേശീയപാതയിൽ ഒരിടത്തും പരിശോധനകളില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]