പരിയാരം ∙ സർക്കാർ ആശുപത്രിയിലേക്കുള്ള ശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിലച്ചു. വിതരണം നടത്തുന്ന മരുന്നു കമ്പനികൾക്ക് കോടികളുടെ കുടിശിക വന്നതോടെയാണ് കമ്പനികൾ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഇന്നലെ മുതൽ നിർത്തിയത്.
ബന്ധപ്പെട്ട അധികൃതർ അടിയന്തരനടപടി സ്വീകരിച്ചില്ലെങ്കിൽ സർക്കാർ ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട
രോഗികൾ പ്രതിസന്ധിയിലാകും. ജില്ലയിൽ സർക്കാർ ആശുപത്രികളിൽ ഇന്ന് നടത്തേണ്ട
50 അസ്ഥിരോഗ വിഭാഗ ശസ്ത്രക്രിയ മാറ്റിവച്ചു.
ഇംപ്ലാന്റ് തുടങ്ങിയ ശസ്ത്രക്രിയകൾക്കു ആവശ്യമായ ഉപകരണങ്ങൾ ഇന്നലെ മുതൽ വിതരണം നടത്താൻ സാധിക്കുകയില്ലെന്നു കാണിച്ചു ബന്ധപ്പെട്ട കമ്പനികൾ കഴിഞ്ഞയാഴ്ച പരിയാരത്തെ കണ്ണൂർ ഗവ.
മെഡിക്കൽ കോളജ്, കണ്ണൂർ, തലശ്ശേരി, കാഞ്ഞങ്ങാട് ഗവ. ജില്ലാ ആശുപത്രികളിൽ നോട്ടിസ് നൽകിയിരുന്നു. 8 മാസം മുൻപ് ആശുപത്രികളിൽ വിതരണം നടത്തിയ ചികിത്സാ ഉപകരണങ്ങളുടെ കോടിക്കണക്കിനു രൂപ കുടിശികയായതിനാൽ വിതരണം നിർത്തിവയ്ക്കുന്നതായി നോട്ടിസിൽ പറയുന്നു.
ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചാൽ സാധാരണക്കാരുടെ ശസ്ത്രക്രിയ പ്രതിസന്ധിയിലാകും.
കൂടിയ വിലയ്ക്ക് ശസ്ത്രക്രിയ ഉപകരണങ്ങൾ പുറത്ത് നിന്നു വാങ്ങേണ്ട അവസ്ഥയാകും.ആശുപത്രിയിലെ വികസന സൊസൈറ്റിയുടെ കീഴിലെ ന്യായവില മരുന്നു വിതരണ കേന്ദ്രങ്ങളിലേക്ക് മരുന്നുകമ്പനികൾ ചികിത്സാ ഉപകരണങ്ങൾ വിതരണം നൽകുന്നത്.
ഇവിടെ നിന്നും ആവശ്യമായ ഉപകരണങ്ങൾ സർക്കാരിന്റെ വിവിധ ചികിത്സാ പദ്ധതിയിലൂടെ ആശുപത്രി വികസന സൊസൈറ്റിയുടെ ഫാർമസി രോഗികൾക്കു വിതരണം നടത്തുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും വിവിധ ചികിത്സാ പദ്ധതികളിൽ ആശുപത്രി ചെലവിട്ട
പണം സർക്കാർ നൽകാതെ കോടിക്കണക്കിനു രൂപ കുടിശികയായി. അതിനാൽ ആശുപത്രി മരുന്നു കമ്പനികൾക്ക് പണവും നൽകാൻ സാധിക്കാത്തതിനാൽ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം മരുന്നുകമ്പനികൾ ഇന്നലെ മുതൽ നിർത്തിവച്ചു.
ചികിത്സ തടസ്സപ്പെടില്ല: ആശുപത്രി സൂപ്രണ്ട്
പരിയാരം∙ മരുന്നു കമ്പനികളുമായി ഇന്ന് ചർച്ച നടത്തി പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായും കുടിശിക തുക തവണകളായി നൽകുമെന്നും രോഗികളുടെ ചികിത്സ തടസ്സപ്പെടില്ലെന്നു പരിയാരത്തെ കണ്ണൂർ ഗവ.
മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.സുദീപ് പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]