
ചട്ടഞ്ചാൽ∙വീടിനു സമീപത്തേക്കു കൂറ്റൻപാറ കഷണം ഉരുണ്ടു വീണതോടെ കുടുംബത്തെ മാറ്റി പാർപ്പിച്ചു. മഹാലക്ഷ്മിപുരം ബാവിക്കര തടയണയിലേക്ക് പോകുന്ന റോഡിനോടു ചേർന്നുള്ള രവീന്ദ്രൻ കൂടോന്റെ വീടിനു സമീപത്താണ് പാറക്കഷണം ഉരുണ്ടു വീണത്. വീടിന്റെ അരികിലുള്ള തിട്ടയിൽ ആറോളം കല്ലുകൾ ഏതുനിമിഷവും വീഴാൻ സാധ്യതയുള്ളതിനാലാണ് കുടുംബത്തെ സഹോദരിയുടെ വീട്ടിലേക്കു മാറ്റി പാർപ്പിച്ചത്.
7 മീറ്ററോളം ഉയരത്തിലാണ് കല്ലുകൾ ഇളകിയിട്ടുള്ളത്.
18 വർഷമായി കല്ലുകൾ ഇവിടെ ഉണ്ടെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിൽ ഒരെണ്ണം ഇളകി വീണതോടെയാണ് കുടുംബം ആശങ്കയിലായത്. 2 വർഷം മുൻപാണ് വീടു നിർമിച്ചത്.
കാസർകോട് അഗ്നിരക്ഷാസേനാംഗങ്ങളും മേൽപറമ്പ് പൊലീസും റവന്യു അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]