
മാധ്യമ അവാർഡിന്അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി കേരള ബ്രാഞ്ചിന്റെ മാധ്യമ അവാർഡിന് (20,000 രൂപ) അപേക്ഷകൾ ക്ഷണിച്ചു. മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ടു 2024 ഓഗസ്റ്റ് 1 മുതൽ 2025 ജൂലൈ 1 വരെ അച്ചടി, ദൃശ്യ, ശ്രവ്യ, ഓൺലൈൻ മാധ്യമങ്ങളിൽ വന്ന ന്യൂസ് റിപ്പോർട്ട്, ഫീച്ചർ എന്നിവയ്ക്കാണു പുരസ്കാരം.
മെയിൽ:[email protected]. അവസാന തീയതി 28.
6235588429.
കോൺക്ലേവ്നാളെ
കൊടകര ∙ സംസ്ഥാന ഔഷധ സസ്യ ബോർഡും മറ്റത്തൂർ ലേബർ കോൺട്രാക്ട് സഹകരണ സംഘവും ചേർന്ന് നാളെ കോൺക്ലേവ് സംഘടിപ്പിക്കും. കൃഷിയെയും വ്യവസായത്തെയും സമന്വയിപ്പിക്കുന്ന സമ്മേളനം മറ്റത്തൂർ ചെട്ടിച്ചാൽ ഔഷധ സസ്യ സംസ്കരണ കേന്ദ്രത്തിൽ 9.30ന് കെ.കെ.
രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്ന് ലേബർ സഹകരണ സംഘം പ്രസിഡന്റ് ടി.എ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി കെ.പി.
പ്രശാന്ത് എന്നിവർ അറിയിച്ചു.
മാർച്ച് നാളെ
പുന്നയൂർക്കുളം ∙ സപ്ലൈകോ സംഭരിച്ച നെല്ലിന്റെ വില ഉടൻ നൽകുക, രാസവളം വില വർധന പിൻവലിക്കുക, നെല്ല് വില വർധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പൊന്നാനി കോൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ 10 ന് കർഷകർ ചാവക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിലേക്ക് മാർച്ച് നടത്തും. ചാവക്കാട്, കുന്നംകുളം, പൊന്നാനി താലൂക്കുകളിലെ 52 കോൾ പടവിലെ കർഷകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഡ്രാഫ്റ്റ്സ്മാൻ ഒഴിവ്
തൃശൂർ ∙ ഗവ.എൻജിനീയറിങ് കോളജിലെ സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിൽ ഡ്രാഫ്റ്റ്സ്മാൻ സിഎഡി ഗ്രേഡ് 2 താൽക്കാലിക ഒഴിവിലേക്ക് നാളെ10 ന് അഭിമുഖം/പരീക്ഷ നടത്തും.
www.gectcr.ac.in.
അപേക്ഷ ക്ഷണിച്ചു
തൃശൂർ ∙ സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്ആർസി കമ്യൂണിറ്റി കോളജിന്റെ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കേഷൻ പ്രോഗ്രാമിനും ക്വാളിറ്റി മാനേജ്മെന്റ് ഡിപ്ലോമ പ്രോഗ്രാമിനും അപേക്ഷ ക്ഷണിച്ചു. 9048110031.
www.srccc.in.
ഡോക്ടർ
തൃശൂർ ∙ ജില്ലയിൽ ആരോഗ്യവകുപ്പിൽ (മോഡേൺ മെഡിസിൻ) ഡോക്ടർമാരുടെ ഒഴിവുകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമിക്കുന്നതിന് 23നു 10.30ന് ജില്ലാ മെഡിക്കൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തും.
റേഡിയോഗ്രഫർ ഒഴിവ്
ചാലക്കുടി ∙ താലൂക്ക് ആശുപത്രിയിൽ റേഡിയോഗ്രഫറുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 25നു 10.30 ന്.
പ്രതിമാസം 7000 രൂപ സ്റ്റൈപ്പെൻഡ് ലഭിക്കും. 0480 2961823.
വൈദ്യുതി മുടങ്ങും
കൊരട്ടി ∙ നാലുകെട്ട് നമ്പർ രണ്ട് ജംക്ഷൻ, ഇരട്ടച്ചിറ, പൈങ്കാവ്, വിൽസൺ ജോസഫ്, പള്ളിക്കുളം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയുള്ള പ്രദേശങ്ങളിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]