
കാലാവസ്ഥ
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
∙ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത.
∙ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശാം. ∙ കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല.
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി വൈദ്യുതി സെക്ഷനിലെ പുല്ലുകുത്തി പമ്പ്, പുള്ളോലിൽ, ചേർത്തോട്, സിഎംഎസ്, സബ്സ്റ്റേഷൻ, പുളിമൂട്ടിൽപടി, പുതുശേരി, പരുത്തനാംകുഴി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ.
പന്തളം തെക്കേക്കര ∙ കെഎസ്ഇബി സെക്ഷൻ പരിധിയിൽ ഐക്കാട് ഭാഗത്ത് വൈദ്യുതി മുടക്കം പതിവാകുന്നതു കാരണം നാട്ടുകാർ ദുരിതത്തിൽ. കാരിക്കൽ ട്രാൻസ്ഫോമർ പരിധിയിലുള്ള ഉപയോക്താക്കളാണു കൂടുതൽ ദുരിതം അനുഭവിക്കുന്നത്.
കുറഞ്ഞത് 15 തവണ ദിവസേനയും മാസത്തിൽ പലതവണ ടച്ച് വെട്ട്, പറഞ്ഞ് വൈദ്യുതി മുടക്കും.
അധ്യാപക ഒഴിവ്
മാരാമൺ ∙ എഎംഎം ടിടിഐ ആൻഡ് യുപി സ്കൂൾ എൽപി എസ്ടി വിഭാഗത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരുടെ ഒഴിവുണ്ട്. കെടെറ്റ് യോഗ്യതയുള്ളവരെ പരിഗണിക്കും.
9747625430
സീറ്റ് ഒഴിവ്
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിസിഎ, ബിഎസ്സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്സുകളിൽ സീറ്റുകൾ ഒഴിവുണ്ട്. ഫോൺ: 8547005033.
സ്പോട് അഡ്മിഷൻ
കല്ലൂപ്പാറ ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജ് എംടെക് സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി കോഴ്സിന് ഇന്ന് 11ന് സ്പോട് അഡ്മിഷൻ നടക്കും.
അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0469–2678983.
അപേക്ഷ ക്ഷണിച്ചു
വായ്പൂര് ∙ കർഷകദിനത്തിൽ കോട്ടാങ്ങൽ കൃഷിഭവനിലെ മികച്ച കർഷകരെ ആദരിക്കാനായി കുട്ടിക്കർഷകൻ, യുവകർഷകൻ, മുതിർന്ന കർഷകൻ, ക്ഷീരകർഷകൻ, സമ്മിശ്ര കർഷകൻ, വനിതാ കർഷക, എസ്സി/എസ്ടി വിഭാഗത്തിലെ കർഷകൻ, കർഷകത്തൊഴിലാളി, തേനീച്ച കർഷകൻ എന്നിവർ 30ന് അകം ഫോട്ടോ സഹിതം അപേക്ഷ നൽകണം. മൂന്ന് വർഷ കാലയളവിനുള്ളിൽ ആദരിക്കപ്പെട്ടവരുടെ അപേക്ഷകൾ പരിഗണിക്കുകയില്ലെന്ന് കൃഷി ഓഫിസർ അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]