
കൊച്ചി ∙ കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ അഡ്വ. കെ.
ജഗദീശ് ചന്ദ്രൻ നായർ (95) അന്തരിച്ചു. കലൂർ ആസാദ് റോഡ് കൊമരോത്ത് ലെയിനിലെ വസതിയിലായിരുന്നു അന്ത്യം.
സംസ്കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 3ന് പച്ചാളം ശാന്തികവാടത്തിൽ. 74 വർഷത്തെ അഭിഭാഷകവൃത്തി പരിചയമുള്ള അദ്ദേഹം സിവിൽ / ഭരണഘടന, ക്രിമിനൽ, കമ്പനി നിയമങ്ങളിൽ പ്രഗൽഭനായിരുന്നു.
ഇടമലയാർ, ഗ്രാഫൈറ്റ്, ജോസഫ് എം. പുതുശ്ശേരി തിരഞ്ഞെടുപ്പ് കേസ്, വർക്കല കഹാർ, ഇരവിപുരം എ.
അസീസ് തിരഞ്ഞെടുപ്പ് കേസ്, നാദാപുരം കൊലക്കേസ് ഉൾപ്പെടെ കേരളത്തിലെ ഒട്ടനവധി ക്രിമിനൽ കേസുകളിൽ അദ്ദേഹം ഹാജരായി.
ഭാര്യ: പരേതയായ ജി. പാറുക്കുട്ടി അമ്മ.
മക്കൾ: അഡ്വ ജെ. കൃഷ്ണകുമാർ (ആർഎസ്പി ജില്ലാ എക്സിക്യൂട്ടീവ് അംഗം, യുടിയുസി ദേശീയ വർക്കിങ് കമ്മിറ്റി അംഗവും പ്രോഗ്രസീവ് ലോയേഴ്സ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറിയും), ലതാ പ്രദീപ് (വിജയവാഡ) ജെ.
പ്രേമ് ചന്ദ് (എൻജിനീയർ, ദുബായ്). മരുമക്കൾ: ദീപ കൃഷ്ണകുമാർ, വി.പ്രദീപ് (റിട്ട.
എക്സിക്യൂട്ടീവ് ഡയറക്ടർ, വൈശാഖ് സ്റ്റീൽസ്) മഞ്ജു പ്രേമ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]