
പാലാ ∙ സംസ്ഥാന കലോത്സവ മാതൃകയിൽ പാലാ സെന്റ് മേരീസ് എൽപി സ്കൂളിൽ കലയുടെ കേളികൊട്ടിന് അരങ്ങുണരുന്നു. ‘ഇഗ്നൈറ്റ് 2K25’ എന്ന പേരിൽ ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 5 വേദികളിലായി നടക്കുന്ന കലോത്സവത്തിൽ ഇരുന്നൂറോളം കലാപ്രതിഭകൾ മാറ്റുരയ്ക്കും.
പ്രസംഗം, ലളിതഗാനം, അഭിനയഗാനം, നാടോടി നൃത്തം, ഫാൻസിഡ്രസ്, പദ്യം ചൊല്ലൽ മലയാളം, പദ്യം ചൊല്ലൽ ഇംഗ്ലിഷ്, കഥാകഥനം എന്നീ വിഭാഗങ്ങളിലായാണ് മത്സരം. കലാരംഗത്തെ വിദഗ്ധർ വിധികർത്താക്കളാകും.
രണ്ടാം തവണയാണ് ഇത്തരത്തിൽ സ്കൂളിൽ കലോത്സവം നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
സ്കൂൾ ഹെഡ്മിസ്ട്രസ് സി. ലിൻസി ജെ.
ചീരാംകുഴി അധ്യക്ഷത വഹിക്കും. ളാലം പഴയ പള്ളി വികാരി റവ.
ഫാ.ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. പിടിഎ പ്രസിഡന്റ് ജോഷിബാ ജയിംസ് ആശംസയർപ്പിക്കും.
അധ്യാപകരായ സി. ലിജി, ലീജാ മാത്യു, സി.
ജെസ് മരിയ, ലിജോ ആനിത്തോട്ടം, നീനു ബേബി, കാവ്യാമോൾ മാണി, ജോളി മോൾ തോമസ്, സി. മരിയാ റോസ് എന്നിവർ നേതൃത്വം നൽകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]