
കാർത്തികപ്പള്ളി∙ ചിങ്ങോലി പഞ്ചായത്തിലെ കാർത്തികപ്പള്ളി ഗവ. യുപി സ്കൂൾ
ശക്തമായ കാറ്റിൽ ഭാഗികമായി തകർന്നു.
വരാന്തയുടെ മുകൾ ഭാഗത്തെ കഴുക്കോലും ഓടുകളും ആണ് തകർന്നത്. വർഷങ്ങൾ പഴക്കമുള്ള കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ ഇവിടെ ക്ലാസ് മുറികൾ പ്രവർത്തിക്കുന്നില്ല.
യുടെ ഫണ്ട് ഉപയോഗിച്ച് രണ്ടു കോടി രൂപ ചെലവിൽ സ്കൂളിൽ പുതിയ കെട്ടിടം പണികഴിപ്പിച്ചെങ്കിലും വൈദ്യുതീകരണം നടക്കാത്തതിനാൽ തുറന്നു കൊടുത്തിട്ടില്ല. ആയിരത്തോളം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് 200 വർഷത്തിലധികം പഴക്കമുണ്ട്.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് സർക്കാരിന്റെ ഉത്തരവുണ്ട്. അതുപ്രകാരം യുപി സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ചിങ്ങോലി പഞ്ചായത്ത് ഒന്നാം വാർഡ് അംഗം കെ.എൻ.
നിബു പറഞ്ഞു. കെട്ടിടത്തിനു ഫിറ്റ്നസ് ലഭിക്കാത്തതിനാൽ ഇവിടുത്തെ ക്ലാസ് മുറികൾ ഓഡിറ്റോറിയത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് ചിങ്ങോലി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിര സമിതി അധ്യക്ഷനായ അനീഷ് എസ്.
ചേപ്പാട് പറഞ്ഞു. പുതിയ കെട്ടിടത്തിൽ വൈദ്യുതീകരണം എത്രയും വേഗം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]