
പാലോട് ∙ തെന്മല നിന്ന് പാലോട് വഴി തിരുവനന്തപുരത്തേക്ക് മലയോര റെയിൽപാതയ്ക്കുള്ള സാധ്യത പഠനവും സർവേയും കഴിഞ്ഞു വർഷങ്ങളായിട്ടും നടപടിയില്ല. ലൈൻ ലാഭകരമാണെന്ന റിപ്പോർട്ട് ചുവപ്പു നാടയിലാണ്. തെന്മല ബ്രോഡ്ഗേജ് റെയിൽപാതയിൽ നിന്ന് കുളത്തൂപ്പുഴ, മടത്തറ, പാലോട്, നെടുമങ്ങാട്, തിരുവനന്തപുരം 60 കിലോമീറ്റർ വരുന്ന ലൈനിനാണ് നേരത്തെ സർവേ നടന്നത്.
ഈ ലൈൻ യാഥാർഥ്യമായാൽ ഏറ്റവും തിരക്കുള്ളതും ലാഭകരവുമാണെന്നും തിരുവനന്തപുരത്ത് നിന്ന് വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിൽ ദൂരം പകുതിയായി കുറയുമെന്നുമാണ് പഠന റിപ്പോർട്ട് അതു പിന്നീട് വെളിച്ചം കണ്ടില്ല. ഈ ലൈൻ വന്നാൽ തൂത്തുക്കുടി, തെങ്കാശി, ശിവകാശി, തെന്മല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ചരക്കു നീക്കത്തിന് കൂടുതൽ വേഗവും മലയോര കാർഷിക മേഖലയ്ക്ക് ഉണർവേകുമെന്നും വിലയിരുത്തുന്നു. തീർഥാടന വിനോദ സഞ്ചാരികൾ ഏറെ ആശ്രയിക്കുന്ന മേഖലയിൽ റെയിൽപ്പാത ഗതാഗത സൗകര്യം വർധിപ്പിക്കുമെന്നും ചൂണ്ടികാട്ടുന്നു.
ലൈൻ കൊണ്ടുള്ള നേട്ടം
∙തിരുവനന്തപുരം – ചെന്നൈ യാത്ര ഏറ്റവും എളുപ്പമാകും
∙തിരുവനന്തപുരം കൊല്ലം കൊട്ടാരക്കര പുനലൂർ വഴിയുള്ള പാതയേക്കാൾ 80 കിലോമീറ്റർ ദൂരം കുറഞ്ഞ പാതയാവും
∙ശബരിമല അടക്കമുള്ള തീർഥാടന കേന്ദ്രങ്ങളിലേക്ക് സുഖയാത്ര, സൗകര്യവും
∙ലോകോത്തര ഗവേഷണ സ്ഥാപനങ്ങളായ പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങൾക്ക് ഉണർവ് ലഭിക്കും. ∙പൊൻമുടിയും മറ്റ് ഗ്രാമീണ വിനോദസഞ്ചാര കേന്ദ്രങ്ങളിലും തിരക്ക് വർധിക്കും
∙നെടുമങ്ങാട് വേൾഡ് മാർക്കറ്റിനും കൃഷിമേഖലയ്ക്ക് ഗുണകരമാകും.
∙നെടുമങ്ങാട് പാലോട്, മടത്തറ, കുളത്തൂപ്പുഴ മലയോര നിവാസികൾക്ക് യാത്രാ സൗകര്യം ∙പാലോടിന്റെ ടൂറിസം ഹബ് സാധ്യതയേറും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]