
പത്തനംതിട്ട: കലഞ്ഞൂരിൽ നിന്ന് ഒന്നരവർഷം മുൻപ് കാണാതായ നൗഷാദിനെ(36) കഴിഞ്ഞ ദിവസം തൊടുപുഴയിൽ നിന്ന് കണ്ടെത്തിയിരുന്നു. ഭർത്താവിനെ കൊന്ന് കുഴിച്ച് മൂടി എന്ന മൊഴിയെ ചുറ്റിപ്പറ്റി അന്വേഷണം മുന്നോട്ട് പോകുന്നതിനിടെയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.
സംഭവത്തിൽ പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ കേസ് നിലനിൽക്കുമെന്നും പോലീസ് പറഞ്ഞു.
എന്നാൽ നൗഷാദിന്റെ ഭാര്യ അഫ്സാനയുടെ മൊഴിയെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയ്ക്കിടെ ഉണ്ടായ നാശനഷ്ടത്തിന് നഷ്ട പരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വീട്ടുടമ.
പത്തനംതിട്ട വടക്കത്തുകാവ് സ്വദേശി ബിജുകുമാറാണ് ആവശ്യവുമായി എത്തിയിരിക്കുന്നത്.
തന്റെ വീടിന്റെ അടുക്കള മുഴുവൻ പൊളിച്ചിരിക്കുകയാണ്.
ജനലും കതകുകളും അടിച്ചുപൊളിച്ചു. ഏകദേശം 50000 രൂപയുടെ നഷ്ടം സംഭവിച്ചു.
നഷ്ടപരിഹാരം നൽകാത്ത സാഹചര്യത്തിൽ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനാണ് ബിജുവിന്റെ തീരുമാനം. The post അഫ്സാനയുടെ വാക്കുകേട്ട് വീട് പൊളിച്ച് പരിശോധിച്ചു; നഷ്ടപരിഹാരം നൽകണമെന്ന് വീട്ടുടമ appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]