
മാരാരിക്കുളം∙ വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന മാരാരിക്കുളം ബീച്ച് കയ്യടക്കി തെരുവു നായ്ക്കൾ. ബീച്ചിലെത്തുന്ന സഞ്ചാരികൾക്കും നാട്ടുകാർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.
പാർക്കിങ് ഏരിയ മുതൽ ബീച്ചിന്റെ മുഴുവൻ ഭാഗങ്ങളും തെരുവുനായ്ക്കളുടെ ശല്യമാണ്. കുട്ടികും വിദേശികളും അടക്കം നൂറുകണക്കിനാളുകളാണ് ദിവസേന ബീച്ചിലെത്തുന്നത്.
വിദേശസഞ്ചാരികളെ അടക്കം തെരുവുനായ്ക്കൾ ആക്രമിക്കുന്ന സംഭവവുമുണ്ടായിട്ടുണ്ട്.
നായ്ക്കൾ പരസ്പരം കടികൂടുന്നതും സഞ്ചാരികൾക്ക് ബുദ്ധിമുട്ടാണ്. ആളുകൾക്കു നേരെ കുരച്ചുകൊണ്ട് പാഞ്ഞടുക്കുന്നത് നിത്യസംഭവമാണ്.
ഭീതിയോടെയാണ് സഞ്ചാരികൾ ബീച്ചിലേക്ക് പ്രവേശിക്കുന്നത്. തെരുവുനായ ശല്യം കാരണം ആളുകൾ കടയിലും കയറാൻ മടിക്കുന്നു. നായ്ക്കൾക്ക് ഭക്ഷണം നൽകാനെത്തുന്നവരും നാട്ടുകാരുമായി സംഘർഷമുണ്ടാകുന്നത് പതിവാണ്. സമീപത്തെ കുറ്റിക്കാടാണ് നായ്ക്കളുടെ ഒളിത്താവളം.
ബീച്ചിൽ വിലസുന്നത് 50ൽ അധികം നായ്ക്കളാണ്.
പുറത്തു നിന്നുള്ള ആളുകൾ നായകളെ ബീച്ചിൽ കൊണ്ടുവന്നു ഉപേക്ഷിക്കുന്നതാണ് ബീച്ചിൽ ഇത്രയും നായ്ക്കൾ പെരുകാൻ കാരണമെന്നു ബീച്ചിലെ വ്യാപാരികൾ പറയുന്നു. അപകടകാരികളായ നായ്ക്കളെ പിടികൂടി സംരക്ഷണ കൂട്ടിലടക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
ബീച്ചിൽ ആവശ്യത്തിനു വഴിവിളക്കില്ലാത്തതും വലിയ പ്രശ്നമാണ്. രാത്രിയായാൽ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ് ബീച്ചെന്നു നാട്ടുകാർ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]