
തലശ്ശേരി ∙ മാടപ്പീടികയിൽ പഴയ വീട് പൊളിക്കുന്നതിനിടയിൽ ചുമർ വീണ് തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. തലയ്ക്കും മുഖത്തും സാരമായി പരുക്കേറ്റ മട്ടനൂർ ഉരുവച്ചാലിലെ റയീസിനെ (35) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5.30നാണ് അപകടം.മാടപ്പീടിക കല്ലിൽതാഴെ റോഡിൽ മാഹി ബൈപാസിനരികെയുള്ള വീട് പൊളിക്കാനെത്തിയതായിരുന്നു റയീസ്. ഇതര സംസ്ഥാന തൊഴിലാളികളുൾപ്പെടെ അവിടെയുണ്ടായിരുന്നു.
കനത്ത മഴയിൽ പൊളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ വീടിന്റെ ചുമർ പൊടുന്നനെ മറിഞ്ഞാണ് അപകടം.
കല്ലിൽതാഴയിലെ ഷറഫുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. മറ്റു തൊഴിലാളികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ഓടിയെത്തിയ നാട്ടുകാർ കല്ലിനിടയിൽനിന്ന് ആളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. വിവരമറിഞ്ഞ് തലശ്ശേരിയിൽനിന്ന് അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]