
ഐഇഎൽടിഎസ്, ഒഇടി ബാച്ചുകളിലേക്ക് അപേക്ഷിക്കാം;
തിരുവനന്തപുരം∙ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിൽ ഐഇഎൽടിഎസ്,ഒഇടി ഓഫ്ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം. ഓഫ്ലൈൻ കോഴ്സുകളിൽ നഴ്സിങ് ബിരുദമുളവർക്കും, ബിപിഎൽ/എസ്സി,എസ്ടി) വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്കും ഫീസ് സൗജന്യമാണ്. മറ്റുളളവർക്ക് ജിഎസ്ടി ഉൾപ്പെടെ 4,425 രൂപയാണ് ഫീസ്.
www.nifl.norkaroots.org എന്ന വെബ്സൈറ്റ് വഴി അപേക്ഷ നൽകാം. വിവരങ്ങൾക്ക്– 8714259444, ടോൾ ഫ്രീ നമ്പർ– 1800 425 3939
സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം ∙ ഭിന്നശേഷി യുവാക്കൾക്കും സാമ്പത്തികമായി പിന്നാക്കമുള്ളവർക്കും സമർഥനം ട്രസ്റ്റ് ഫോർ ദ് ഡിസേബിൾഡ് നടപ്പാക്കുന്ന സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് 22 വരെ അപേക്ഷിക്കാം.
3 മാസത്തെ കോഴ്സ് എറണാകുളം നോർത്ത് പറവൂരിലെ ട്രെയ്നിങ് സെന്ററിലാണ്. താമസം, ഭക്ഷണം, പഠനോപകരണങ്ങൾ എല്ലാം സൗജന്യം.
യോഗ്യത എസ്എസ്എൽസി. പ്രായം 18–35.
ഫോൺ: 9035084941, 6361511991.
തപാൽ ഇടപാടുകൾ ഉണ്ടാകില്ല
തിരുവനന്തപുരം∙ തപാൽ ശൃംഖലയിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നാളെ തിരുവനന്തപുരം സൗത്ത് പോസ്റ്റൽ ഡിവിഷനു കീഴിലുള്ള പോസ്റ്റ് ഓഫിസുകളിൽ ഇടപാടുകൾ ഉണ്ടായിരിക്കുന്നതല്ലെന്ന് സൗത്ത് പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് അറിയിച്ചു.
ബിരുദം, പിജികോഴ്സുകളിൽസീറ്റൊഴിവ്
തിരുവനന്തപുരം ∙ മാർ ഇവാനിയോസ് കോളജിൽ അഞ്ച് വർഷ ബിരുദം, പിജി കോഴ്സുകളിൽ ഒഴിവുള്ള ജനറൽ, എസ്സി, എസ്ടി ക്വോട്ടകളിലേക്ക് താൽപര്യമുള്ളവർ നാളെ രാവിലെ 10 ന് കോളജിൽ ഹാജരാകണം. വിവരങ്ങൾക്ക് : www.mic.ac.in/
പോളിടെക്നിക് ഡിപ്ലോമസ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൻ കോളജിൽ പോളിടെക്നിക് ഡിപ്ലോമ ലാറ്ററൽ എൻട്രി സ്പോട് അഡ്മിഷൻ നടത്തുന്നു.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലെ ഒഴിവുള്ള സീറ്റുകളിലേക്കാണ് അഡ്മിഷൻ നടത്തുന്നത്. നിലവിൽ അപേക്ഷ നൽകിയവർക്കും ഇതുവരെ അപേക്ഷകൾ സമർപ്പിക്കാത്തവർക്കും 23ന് 10ന് നേരിട്ട് ഹാജരായി അഡ്മിഷൻ നേടാനാകും.
വിവരങ്ങൾക്ക് 0471-2349232, 9995595456
ഡിസാസ്റ്റർമാനേജ്മെന്റ്:സ്പോട് അഡ്മിഷൻ
തിരുവനന്തപുരം∙ റവന്യു വകുപ്പിന് കീഴിലുള്ള ദുരന്തനിവാരണ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് (ഐഎൽഡിഎം) നടത്തുന്ന എംബിഎ ഡിസാസ്റ്റർ മാനേജ്മെന്റ് കോഴ്സ് 2025-27 ബാച്ചിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് 23, 25 തീയതികളിൽ സ്പോട് അഡ്മിഷൻ നടത്തും. ബിരുദമാണ് അടിസ്ഥാന യോഗ്യത.
താൽപര്യമുള്ളവർ പിടിപി നഗറിൽ പ്രവർത്തിക്കുന്ന ഐഎൽഡിഎമ്മിൽ രാവിലെ 10ന് എത്തണം. വിവരങ്ങൾക്ക്: www.ildm.kerala.gov.in,[email protected], 8547610005.
ഇലക്ട്രിഷ്യൻകം പ്ലമർ ഒഴിവ്
തിരുവനന്തപുരം ∙കേപ്പിനു കീഴിലെ മുട്ടത്തറ എൻജിനീയറിങ് കോളജ്: ഇലക്ട്രിഷ്യൻ കം പ്ലമർ, ഒരൊഴിവ്.
ഐടിഐ യോഗ്യത. അഭിമുഖം 25 ന് രാവിലെ 10 ന്.
എസ്.അനിൽ രാധാകൃഷ്ണൻ ഫെലോഷിപ്പിന് അപേക്ഷിക്കാം
തിരുവനന്തപുരം∙ പത്രപ്രവർത്തകൻ എസ്.അനിൽ രാധാകൃഷ്ണന്റെ സ്മരണാർഥം അദ്ദേഹത്തിന്റെ കുടുംബം കേസരി മെമ്മോറിയൽ ജേണലിസ്റ്റ് ട്രസ്റ്റുമായി സഹകരിച്ച് നൽകുന്ന എസ്.അനിൽ രാധാകൃഷ്ണൻ മെമ്മോറിയൽ ഫെല്ലോഷിപ്പിന് (50,000 രൂപ) അപേക്ഷ ക്ഷണിച്ചു. ‘ഗതാഗതം, ടൂറിസം, അടിസ്ഥാന സൗകര്യവികസനം, സംസ്ഥാന ധനകാര്യം, ദുർബല വിഭാഗങ്ങളുടെ സാമൂഹിക ഉന്നമനം എന്നീ മേഖലകളിൽ കേരളത്തിന്റെ വികസനത്തിന് സഹായകമായ അന്വേഷണത്തിനും പഠനത്തിനുമാണ് ഫെലോഷിപ്. പ്രായപരിധി 2026 ജനുവരി ഒന്നിന് 50 തികയരുത്.
ഫെലോഷിപ് ലഭിക്കുന്ന വ്യക്തി വിഷയത്തിൽ പഠന/ഗവേഷണ ഗ്രന്ഥം മലയാളത്തിൽ ഇറക്കാനുള്ള പ്രപ്പോസൽ ഓഗസ്റ്റ് 10 ന് അകം സമർപ്പിക്കണം. വിലാസം: [email protected]
വാർഷിക മാനേജ്മെന്റ് കൺവൻഷൻ
തിരുവനന്തപുരം ∙ ട്രിവാൻഡ്രം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) സംഘടിപ്പിക്കുന്ന ട്രിമ 2025 വാർഷിക മാനേജ്മെന്റ് കൺവൻഷൻ 30, 31 തീയതികളിൽ തിരുവനന്തപുരം ഹോട്ടൽ ഒ ബൈ താമരയിൽ നടക്കും.
മാനേജ്മെന്റ്-വ്യവസായ പ്രമുഖർ, നയരൂപീകരണ-അക്കാദമിക് വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ടിഎംഎ പ്രസിഡന്റ് ജി.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഗോപിനാഥ്, ട്രിമ 2025 ചെയർമാൻ ഡോ.എം.അയ്യപ്പൻ എന്നിവർ അറിയിച്ചു. റജിസ്ട്രേഷനും വിവരങ്ങൾക്കും: https://trima.conferenceprime.com/auth/register.
ശബരിമലയിൽ താൽക്കാലികനിയമനം
തിരുവനന്തപുരം∙ മണ്ഡല, മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.
18– 65 പ്രായപരിധിയിലുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം.
650 രൂപ ദിവസവേതനം, താമസസൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും. മെഡിക്കൽ സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം.
വിവരങ്ങൾക്ക് www.travancoredevaswomboard.org
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം ∙ 2025-26 സാമ്പത്തിക വർഷത്തിൽ സംസ്ഥാന ഭവന നിർമാണ ബോർഡ് വഴി നടപ്പിലാക്കുന്ന ലോൺ ലിങ്ക്ഡ് സബ്സിഡി സ്കീം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ www.kshb.kerala.gov.in മുഖേന 21 മുതൽ അടുത്ത മാസം 22 വരെ ഓൺലൈനായി സ്വീകരിക്കും.
അധ്യാപക ഒഴിവ്
വർക്കല∙ നടയറ ഗവ.മുസ്ലിം എച്ച്എസിൽ ഹൈസ്കൂൾ തലത്തിൽ ഇംഗ്ലിഷ് താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വ 9.30ന്.(9447013936)
തിരുവനന്തപുരം ∙ കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രഫഷനൽ എജ്യുക്കേഷന്റെ (കേപ്) കീഴിലുള്ള മുട്ടത്തറ എൻജിനീയറിങ് കോളജ്: മാത്തമാറ്റിക്സ്, ഒരൊഴിവ്, മണിക്കൂർ വേതന വ്യവസ്ഥ.
അഭിമുഖവും എഴുത്തുപരീക്ഷയും 25 ന് 10 ന്. www.cemuttathtara.ac.in.
തിരുവനന്തപുരം∙ ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളജിൽ മലയാളം ഗെസ്റ്റ് ലക്ചറർ ഒഴിവ്. കോളജ് വിദ്യാഭ്യാസ വകുപ്പിൽ റജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 29ന് 11ന് ഹാജരാകണം.
ഫോൺ–04712232240
അഡ്മിഷൻ ആരംഭിച്ചു
ആറ്റിങ്ങൽ ∙ ഗവ. ഐടിഐയിൽ ഐഎംസിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു.
വിശദ വിവരങ്ങൾക്ക് –81118 06626
സീറ്റൊഴിവ്
ആറ്റിങ്ങൽ∙ ഐഎച്ച്ആർഡി എൻജിനീയറിങ് കോളജിൽ ബിടെക് ലാറ്ററൽ എൻട്രി ക്വോട്ടയിൽ ബിടെക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് സീറ്റൊഴിവുണ്ട്. എൽഇടി എൻട്രൻസ് പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം.
94467 00417 ,70346 35121 ചിറയിൻകീഴ്∙കേരള സർവകലാശാലയുടെ അഴൂർ പെരുങ്ങുഴിയിലെ യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(യുഐടി)യിൽ ഒന്നാം വർഷ ബികോം, ബിഎസ്സി കംപ്യൂട്ടർ സയൻസ്, ബിസിഎ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കോളജുകളിൽ അഡ്മിഷൻ ലഭിക്കാത്തവർ, സേ പരീക്ഷയെഴുതി പാസായവർ എന്നിവർക്കു 21വരെ ഓൺലൈനിൽ അപേക്ഷ നൽകി പ്രവേശനം നേടാം.
എസ്സി, എസ്ടി, ഫിഷർമെൻ വിഭാഗത്തിലുള്ളവർക്കു ഫീസ് ആനുകൂല്യം ലഭിക്കും. പ്രായപരിധിയില്ല.
ഫോൺ.9447147318, 8089900112.
പ്രവേശനോത്സവം
ആറ്റിങ്ങൽ ∙ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറ്റിങ്ങൽ കൊല്ലംപുഴ ക്ഷേത്ര കലാപീഠത്തിന്റെ നാഗസ്വരം, തകിൽ, പഞ്ചവാദ്യം കോഴ്സുകളിലേക്കുള്ള പ്രവേശനോത്സവം 22 ന് രാവിലെ 10.30 ന് നടക്കും. ഒ.എസ്.അംബിക എംഎൽഎ ഉദ്ഘാടനം ചെയ്യും.
മെഡിക്കൽ ക്യാംപ്
കല്ലമ്പലം∙കരവാരം തപസ്യ സാംസ്കാരികവേദി ഇന്ന് കല്ലമ്പലം ഡിവിഎൽപിഎസിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും.
രാവിലെ 9 മുതൽ ഒന്നുവരെയാണ് ക്യാംപ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]