
ഇലകമൺ∙ പഞ്ചായത്തിലെ ചാരുംകുഴിയിൽ സാംസ്കാരിക നിലയത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്റെ നേതൃത്വത്തിൽ ആരംഭിച്ച മിനി ജലവിതരണ സംഭരണി നിർമാണം പാതിവഴിയിലായി. നാലു മാസത്തിലേറെയായി നിർമാണം നിലച്ചിട്ട്.
ബെൽറ്റ് അടിച്ച് അടിസ്ഥാനം നിർമിച്ചതിന്റെ തട്ട് പോലും ഇത് വരെ ഇളക്കിയിട്ടില്ല. ഇതിനുള്ളിൽ മഴവെള്ളം കെട്ടിനിൽക്കുന്നത് കൊതുകു പെരുകാൻ കാരണമായിട്ടുണ്ട്.
നിർമാണം ബ്ലോക്ക് പഞ്ചായത്ത് ഉടൻ പൂർത്തിയാക്കണമെന്നാണ് ആവശ്യം.
പഞ്ചായത്തിൽ രൂക്ഷമായ ജലക്ഷാമം നേരിടുന്ന വിളപ്പുറം വാർഡിലെ ചാരുംകുഴി, കുന്നുംപുറം കോളനികളിൽ രണ്ടു കുഴൽക്കിണറുകൾ സ്ഥാപിച്ചു. കുന്നുംപുറം മിനി കമ്യൂണിറ്റി ഹാൾ പരിസരത്തും ചാരുംകുഴി കോളനിയിൽ അങ്കണവാടി പ്രവർത്തിക്കുന്ന സാംസ്കാരിക നിലയം പരിസരത്തുമാണ് കുഴൽ കിണറുകൾ നിർമിച്ചത്.
ജലസംഭരണിയും പൊതു ടാപ്പുകളും പമ്പ് ഹൗസുകളും സ്ഥാപിച്ച് പൊതുജനങ്ങൾക്ക് തന്നെ പമ്പ് ഓപ്പറേറ്റ് ചെയ്യുന്ന രീതിയിലാണ് പദ്ധതി. ജലഅതോറിറ്റിക്കു പലതവണ നിവേദനം നൽകിയിട്ടും നടപടി ഇല്ലാത്തതിനാലാണ് പഞ്ചായത്ത് ഫണ്ടിൽ കുഴൽക്കിണർ സ്ഥാപിച്ചതെന്നു പഞ്ചായത്ത് അംഗം വിനോജ് വിശാൽ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]