
മങ്കൊമ്പ് ∙ നാട്ടുകാരുടെ ദുരിതം ഒഴിവാക്കാൻ താൽക്കാലിക പമ്പ് ഓപ്പറേറ്ററായി എത്തിയ ജോസിന്റെ മരണം തെക്കേക്കര ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. ചമ്പക്കുളം കൃഷിഭവൻ പരിധിയിലെ മൂല പൊങ്ങമ്പ്ര പാടശേഖരത്തിലെ പമ്പ് ഓപ്പറേറ്റർ ചമ്പക്കുളം എസി കോളനി പാറശേരിച്ചിറ വീട്ടിൽ ജോസഫ് ജോർജിന്റെ മരണമാണു നാട്ടുകാരെ വേദനയിലാക്കിയത്.
സ്വന്തമായി നിർമിച്ച പുതിയ വീട്ടിൽ താമസിച്ചു കൊതി തീരും മുൻപാണു ജോസിന്റെ അകാല വേർപാട്. ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമാണം പൂർത്തിയാക്കി 2 മാസം മുൻപാണു ജോസും കുടുംബവും പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.
മേയ് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ, രണ്ടാംകൃഷിക്ക് ഒരുക്കിയ പാടശേഖരത്തിൽ വെള്ളം കവിഞ്ഞു കയറി കൃഷി ഉപേക്ഷിക്കേണ്ടിവന്നു.
തുടർന്ന് എസി റോഡിൽ മങ്കൊമ്പ് ബ്ലോക്ക് ജംക്ഷനിലും തെക്കേക്കര ഗവ. ഹൈസ്കൂളിലും പ്രദേശത്തെ നൂറുകണക്കിനു വീടുകളിലും വെള്ളം കയറിയിരുന്നു.
കൃഷി ഉപേക്ഷിച്ചെങ്കിലും വെള്ളക്കെട്ട് ഒഴിവാക്കാൻ പാടശേഖര സമിതിയും നാട്ടുകാരും ചേർന്നു പമ്പിങ് നടത്താൻ തീരുമാനിക്കുകയായിരുന്നു.
മുൻപ് പല പാടശേഖരങ്ങളിലും പമ്പ് ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന ജോസ് കഴിഞ്ഞ ജൂൺ മുതൽ പാടശേഖരത്തിലെ കിഴക്കേതറയിൽ പമ്പ് ഓപ്പറേറ്ററായി ജോലിയിൽ പ്രവേശിക്കുകയായിരുന്നു. രാവും പകലും ദിവസങ്ങളോളം പമ്പിങ് നടത്തി വെള്ളക്കെട്ട് ഒഴിവാക്കിയ വേളയിലാണ് അത്യാഹിതം ഉണ്ടായത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]