
റിയാദ്∙
‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന പ്രിൻസ് അൽ വലീദ് ബിൻ ഖാലിദ് ബിൻ തലാൽ
. 20 വർഷമായി കോമയിൽ കിടന്നശേഷമാണ് മരണം.
യുകെയിലെ സൈനിക കോളജിൽ പഠിക്കുന്ന സമയത്താണ് അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ എന്ന രാജകുമാരന്റെ മേൽ വിധിയുടെ കരിനിഴൽ പതിയുന്നത്. 2005 ലുണ്ടായ വാഹനാപകടത്തിൽ അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായ ക്ഷതമേൽക്കുകയും തുടർന്ന് അദ്ദേഹം കോമയിലാകുകയുമായിരുന്നു.
അബോധാവസ്ഥയിലായ രാജകുമാരനെ റിയാദിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചിരുന്നു. 20 വർഷമായി വെന്റിലേറ്ററിന്റെ സഹായയത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
സൗദി രാജകുടുംബാംഗമാണെങ്കിലും, അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരൻ നിലവിലെ രാജാവിന്റെ നേരിട്ടുള്ള മകനോ സഹോദരനോ അല്ല. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവിന്റെ ചെറുമകനാണ് പ്രിൻസ് അൽ-വലീദ്.
അദ്ദേഹത്തിന്റെ മുത്തച്ഛൻ പ്രിൻസ് തലാൽ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, രാജാവ് അബ്ദുൽ അസീസിൻറെ മക്കളിൽ ഒരാളായിരുന്നു. നിലവിലെ രാജാവ് സൽമാൻ രാജാവ് അദ്ദേഹത്തിന്റെ മുതുമുത്തച്ഛനാണ്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @creepydotorg എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]