
തളിപ്പറമ്പ് ∙ കുറുമാത്തൂർ പഞ്ചായത്തിലെ പന്നിയൂർ പള്ളിവയലിൽ കെ.സുധാകരൻ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് ലൈറ്റിന് നേരെ അക്രമം നടത്തിയതായി പരാതി. മിനി മാസ്റ്റ് ലൈറ്റിൽ സ്ഥാപിച്ച കെ.സുധാകരന്റെ ഫോട്ടോ എറിഞ്ഞ തകർത്ത നിലയിലാണ്. കഴിഞ്ഞ ദിവസം ലൈറ്റ് പ്രവർത്തിച്ചിട്ടുമില്ല.
സാമൂഹിക വിരുദ്ധർ നടത്തിയ അക്രമത്തിൽ പന്നിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി ടി.ജനാർദനൻ, പന്നിയൂർ മണ്ഡലം പ്രസിഡന്റ് സുഭാഷ് കൂനം, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.വി.പ്രേമരാജൻ, വാർഡ് അംഗം ബി.ബീപാത്തു ,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ.ആലിക്കുഞ്ഞി, കെ.റഷീദ്, യുഡിഎഫ് നേതാക്കളായ പി.പി.രാജേഷ്, മുഹമ്മദ് കുഞ്ഞി, വിജേഷ്, ധനേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]